സാന്ദ്ര തോമസ് എങ്ങനെയാണ് ഇത്രയും ബോള്‍ഡ് ആയത്?
സാന്ദ്ര തോമസ് മലയാള സിനിമാ ലോകത്തെ വേറിട്ട മുഖമാണ്. സംവിധായകര്‍ അവസരവും തന്ന് വിളിച്ചാല്‍ അഭിനയിച്ച് പോകുന്ന വെറുമൊരു നടിയല്ല. ചെറിയ ഈ പ്രയാത്തിനിടെ സാന്ദ്ര തോമസ് എന്ന നടി സമ്പാദിച്ച പേരും പ്രശസ്തിയും അതിനും മുളിലാണ്. മികച്ചൊരു ബിസ്‌നസുകാരി കൂടെയാണ് സാന്ദ്ര.
നിര്‍മാണ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ തിളങ്ങുന്ന സാന്ദ്ര തോമസിനോട് പലരും ചോദിച്ചിട്ടുണ്ട്, ഇത്രയും സ്‌ട്രോങ്ങായി, ബോള്‍ഡായി ഇരിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്ന്. അതിനുള്ള ഉത്തരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു സ്റ്റാറ്റസിലൂടെ സാന്ദ്ര നല്‍കുന്നു.

സാന്ദ്രയുടെ ഉത്തരം ഇപ്രകാരമാണ്; സ്ത്രീകള്‍ക്കും പുരുഷ്ന്മാര്‍ക്കും ചിന്തിക്കാന്‍ ഒരു പോലെ ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ചില സാഹചര്യങ്ങളും ജീവിതത്തിലെ അനുഭവങ്ങളുമാണ് നമ്മളെ സ്‌ട്രോങും ബോള്‍ഡുമൊക്കെ ആക്കി മാറ്റുന്നത്. ഒരു അപകരടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതുവരെ നമുക്കള്ള ധൈര്യത്തെ കുറിച്ച് നാം അറിയുന്നില്ല.
ഓരോ വ്യക്തിയ്ക്കും പൂര്‍ത്തീകരിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഞാനത് പൂര്‍ത്തിയാക്കി. തങ്ങള്‍ക്ക് മുന്നോട്ട് വരണമെങ്കില്‍ ഓരോ സ്ത്രീയും ശ്രമിക്കേണ്ടതുണ്ട്. അവള്‍ തന്നെയാണ് അതിനുള്ള മാര്‍ഗ്ഗവും. നല്ലൊരു പെണ്‍കരുത്തായി മാറുക എന്ന് ആശംസിച്ചുകൊണ്ടാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നു


Click it and Unblock the Notifications