twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൊയ്തീന്‍ കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്

    By Aswini
    |

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വിജയം മൊയ്തീന്‍- കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

    കടലുപോലെയായിരുന്നു മൊയ്തീന്റെ ജീവിതം. മൊയ്തീന്‍ കൈവയ്ക്കാത്ത മേഖലകളില്ല. മൊയ്തീന്റെ ജീവിതത്തിന്റെ പത്ത് ശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. അമ്പത് പേരോട് ചോദിച്ചാല്‍ നൂറ് മൊയ്തീനെ കുറിച്ച് കേള്‍ക്കാം. അത്രയ്ക്കു വൈവിധ്യമുള്ള ഒരു ജീവിതത്തെയും പ്രണയത്തെയും സിനിമയിലേക്കു പകര്‍ത്തിയത് വിമലിന്റെ തിരക്കഥയുടെ മിടുക്കു കൊണ്ടാണെന്നു പൃഥ്വിരാജ് പറഞ്ഞു.

    എന്ന് നിന്റെ മൊയ്തീന്‍

    മൊയ്തീന്‍ കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്

    ഒരു ലൊക്കേഷനില്‍ വച്ചാണ് വിമല്‍ തന്നോട് ഈ കഥ പറഞ്ഞതെന്ന് പൃഥ്വി പറയുന്നു. അതിന് മുമ്പ് വിമല്‍ അദ്ദേഹത്തിന്റെ ഒരു ഡോക്യുമെന്ററി കാണിച്ചിരുന്നു. ആ ഡോക്യുമെന്ററി കണ്ടു കഴിഞ്ഞ ശേഷം, കാഞ്ചനമാലയെ വിളിച്ച് ഞാന്‍ പറയുകയായിരുന്നു ഈ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ടെന്ന്. അതാണ് വിമല്‍ കേട്ടത്. വൈവിധ്യമുള്ള ഒരു സിനിമയെയും പ്രണയത്തെയും സിനിമയിലേക്ക് പകര്‍ത്തിയത് വിമലിന്റെ തിരക്കഥയുടെ മിടുക്കാണ്- പൃഥ്വി പറഞ്ഞു

    മൊയ്തീനെ കുറിച്ച്

    മൊയ്തീന്‍ കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്

    കടലുപോലെയാണ് മൊയ്തീന്റെ ജീവിതം. മൊയ്തീന്റെ ജീവിതത്തിന്റെ പത്ത് ശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. മൊയ്തീന്റെ ജീവിത കഥ പറയണമെങ്കില്‍ അഞ്ച് സിനിമകള്‍ ഇനിയും എടുക്കേണ്ടി വരും. മതം, കുടുംബം ,വിശ്വാസം, തുടങ്ങിയവയെല്ലാം പ്രണയത്തിന് എതിരായി. പ്രണയത്തിന്റെ ശക്തിയാണ് അവരെ മുന്നോട്ടു നയിച്ചത്. മരണത്തിനും ആ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ഒരുപാട് സിനിമകള്‍ എടുക്കാനുള്ള സാധ്യത ഇതിലുണ്ട്. 50 പേരോട് സംസാരിച്ചാല്‍ വ്യത്യസ്തമായ 50 മൊയ്തീനെയാണ് കണ്ടത്തെുകയെന്നും പൃഥ്വിരാജ് പറഞ്ഞു

    സംവിധായകന്‍ പറയുന്നു

    മൊയ്തീന്‍ കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്

    സിനിമ തമിഴില്‍ ചെയ്യാന്‍ ആലോചന നടക്കുന്നതായി സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞു. ജയമോഹന്‍ മൊഴിമാറ്റം നടത്തും. എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്യും. മൊയ്തീന്റെ വേഷം ചെയ്യാന്‍ മറ്റു പല നടന്‍മാരെയും സമീപിച്ചെങ്കിലും താന്‍ നവാഗതനായതിനാല്‍ അനുവാദം ലഭിച്ചില്ലെന്നും വിമല്‍ വെളിപ്പെടുത്തി. വാക്കാണു സത്യം എന്നതാണു തന്നെ പ്രചോദിപ്പിച്ചത്. കാഞ്ചനയ്ക്കു മൊയ്തീന്‍ നല്‍കിയതും അതു തന്നെ. ഇനി എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിനെ വെല്ലുന്ന കഥകള്‍ മൊയ്തീന്റെയും കാഞ്ചനയുടേയും ജീവിതത്തിലുണ്ടെന്നു വിമല്‍ പറഞ്ഞു.

    പ്രസ്സമീറ്റിനെത്തിയവര്‍

    മൊയ്തീന്‍ കാഞ്ചനമാല തീവ്രപ്രണയത്തിന്റെ ശക്തിയാണ് ഈ വിജയം: പൃഥ്വിരാജ്

    ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ തോമസും മൊയ്തീന്റെ സഹോദരന്‍ വിപി റഷീദും സംഗീത സംവിധായകന്‍ എം ജയചന്ദ്രനും പ്രസ് മീറ്റില്‍ പങ്കെടുത്തു. കുടുംബത്തെയെയും മൊയ്തീനെയും തിരിച്ചുകിട്ടിയ അനുഭവമാണ് തനിക്കുണ്ടായതെന്ന് മൊയ്തീന്റെ സഹോദരന്‍ വി പി റഷീദ് പറഞ്ഞു. കാവ്യാത്മകമായ സിനിമക്ക് സംഗതീതമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രനും അഭിപ്രായപ്പെട്ടു.

    English summary
    Prithviraj's astounding portrayal of the titular role in Ennu Ninte Moideen is the talk of the town. But even before the movie's script materialised, the actor was confident that the film will strike a chord with the Malayali audience. 'I said yes to Ennu Ninte Moideen as soon as I saw the documentary,' says the actor, referring to Jalam Kondu Muruvettaval on which the film is based.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X