തോമസുകുട്ടീ വിട്ടോടാ- എങ്ങനെ വന്നു
തോമസുകുട്ടീ വിട്ടോടാ.. മലയാളത്തിലെ ഏറ്റവും ഹിറ്റായൊരു നമ്പരാണ് ഹരിഹര്‍ നഗറില്‍ മുകേഷ് പറയുന്ന ഡയലോഗ്. അശോകന്‍ അവതരിപ്പിച്ച തോമസ്‌കുട്ടിയോട് ഗോവിന്ദന്‍കുട്ടി പറയുന്ന ഡയലോഗാണിത്. പിന്നീട് ഹരിഹര്‍ നഗറിന്റെ രണ്ടാംഭാഗം ഇറങ്ങിയപ്പോഴും ഈ ഡയലോഗ് ഉണ്ടായിരുന്നു. ചിത്രത്തെ ഹിറ്റാക്കാന്‍ ഈഡയലോഗും സഹായിച്ചിരുന്നു.
ഈ ഡയലോഗ് എങ്ങനെയാണു സിനിമയില്‍ എത്തിയതെന്നറിയണ്ടേ. ഹരിഹര്‍ നഗര്‍ ഒരുക്കിയ സിദ്ദീഖ്‌ലാലില്‍ സിദ്ദീഖാണ് ആ രഹസ്യം പുറത്തുവിട്ടത്.

കുട്ടികളെയും സ്ത്രീകളെയും തട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ കൂടി വന്ന സമയം. എറണാകുളത്തെ പുല്ലേപ്പേടിയില്‍ സിദ്ദീഖും കൂട്ടുകാരും സൊറ പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഒരു വെള്ള അംബാസഡര്‍ ചീറിപാഞ്ഞുപോയി. ആ കാറില്‍ നിന്ന് എന്നെ കൊല്ലാന്‍ കൊണ്ടുപോകുന്നേ എന്ന് ഒരു സ്ത്രീയുടെ കരച്ചില്‍. അതുകേട്ട് സിദ്ദീഖും കൂട്ടുകാരും കിട്ടിയ ബൈക്കില്‍ കാറിനു പിന്നാലെ പാഞ്ഞു. കാര്‍ തടഞ്ഞുനിര്‍ത്തി അതിലുള്ളവരെയെല്ലാം പൊതിരെ തല്ലി. നിങ്ങള്‍ എന്തായീ കാണിക്കുന്നതെന്ന് കാറിലുള്ളവര്‍ ചോദിക്കുന്നുണ്ടെങ്കിലും അതൊന്നും ആരും ഗൗനിക്കുന്നില്ല. അടിയോടടി തന്നെ. പിന്നെയാണ് അറിയുന്നത് മനോരോഗിയായ ഒരു സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നെന്ന്. ഉസ്മാനേ വിട്ടോടാ എന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞു. അതുകേട്ട് എല്ലാവരും ഓടി രക്ഷപ്പെട്ടു. ഈ സംഭവമാണ് പിന്നീട് സിനിമയില്‍ വന്നതും നമ്മുടെ കയ്യടി വാങ്ങിച്ചതും.
സിനിമയില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയെയാണു കാറില്‍ കൊണ്ടുപോകുന്നത്. അന്നേരമാണ് മുകേഷ്, അശോകന്‍, സിദ്ദീഖ്, ജഗദീഷ് എന്നിവര്‍ ഇതുകാണുന്നതും കാറിനു പിന്നാലെ പോയി കാറിലുളഌരെ കൈകാര്യം ചെയ്യുന്നതും. കരഞ്ഞത് ഗര്‍ഭിണിയാണെന്നു കാണുമ്പോഴാണ് തോമസുകുട്ടീ വിട്ടോടാ എന്നു പറയുന്നത്. ഈ കോമഡി വന്ന കാര്യമാണ് സിദ്ദീഖ് അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications











