twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി ബാഹുബലി അല്ല രാവണനായി പ്രഭാസ്, രാമാനായി ഹൃത്വിക് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ അവസാനിക്കുന്നില്ല!

    |

    ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നീണ്ട നിരയാണ് വരാനിരിക്കുന്നത്. ചരിത്രകഥയെ ആസ്പദമാക്കി മലയാളത്തിലടക്കം നിരവധി സിനിമകളാണ് ഒരുക്കുന്നത്. ബോളിവുഡിലും മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. പല ഇന്‍ഡ്‌സട്രികളും ഇതേ കഥ ആസ്പദമാക്കി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ഇതോടെ വലിയൊരു മത്സരത്തിന് വേണ്ടി ഇന്ത്യന്‍ സിനിമ തയ്യാറെടുക്കുന്നത്.

    ഓരോ ദിവസം കഴിയുംതോറും പുതിയ സിനിമകളാണ് പ്രഖ്യാപിച്ച് കൊണ്ടിരിക്കുന്നത്. മഹാഭാരതത്തിന് പിന്നാലെ രാമായണം ഇതിവൃത്തമാക്കിയും സിനിമ ഒരുങ്ങുന്നതായിട്ടാണ് ഇപ്പോള്‍ അറിയുന്നത്. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമെല്ലാം താരങ്ങള്‍ അണിനിരക്കുന്നുണ്ട്. വമ്പന്‍ മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    രാമായണം സിനിമയാവുന്നു

    500 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന രാമായണം ആസ്പദാക്കി ബോളിവുഡിലും സിനിമ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ നായകനായി അഭിനയിക്കുന്നു. ഹൃത്വിക് മാത്രമല്ല ബാഹുബലിയില്‍ അഭിനയിച്ച് ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ അത്ഭുതമായി മാറിയ പ്രഭാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നായികയായി ദീപിക പദുക്കോണ്‍ ആയിരിക്കും ചിത്രത്തിലഭിനയിക്കുന്നത്.

     രാമായണം സിനിമയാവുന്നു

    രാമനായി ഹൃത്വിക് അഭിയനിക്കുമ്പോള്‍ ദീപിക പദുക്കോണ്‍ സീതയായി എത്തും. പ്രഭാസ് രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പല മാധ്യമങ്ങളും ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരികരണം ഇനിയും വന്നിട്ടില്ല. രാവണന്റെ വേഷം ചെയ്യുന്നതിന് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഭാസിനെ സമീപിച്ച് കഴിഞ്ഞതായി വിനോദ വെബ്‌സൈറ്റായ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

    രാമായണം സിനിമയാവുന്നു

    ബ്രഹ്മാണ്ഡമായി ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ഒന്നിച്ച് പുറത്തിറക്കാനാണ് തീരുമാനം. ത്രി ഡൈമന്‍ഷന്‍ (തിഡി) സാങ്കേതിക വിദ്യയിലായിരിക്കും സിനിമ ഒരുക്കുന്നത്. സംവിധായകനെ കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. അതേ സമയം ദീപിക പദുക്കോണിന് മുന്‍പ് സീതയുടെ കഥാപാത്രം ചെയ്യാന്‍ നയന്‍താരയെ ആയിരുന്നു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടിയെ സമീപിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു.

    രാമായണം സിനിമയാവുന്നു

    എന്നാല്‍ നയന്‍സ് സീതയായി അഭിനയിക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നു. ആമിര്‍ ഖാന്റെ ദംഗല്‍ സംവിധാനം ചെയ്ത നിതീഷ് തിവാരിയും രവി ഉദ്യവാറും ചേര്‍ന്ന് അടുത്തിടെയാണ് സിനിമ പ്രഖ്യാപിച്ചത്. അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവി ഉദ്യാവര്‍, നിതേഷ് തിവാരി, എന്നിവര്‍ ചേര്‍ന്നാണ് രാമായണം നിര്‍മ്മിക്കുന്നത്. 2021 ല്‍ പുറത്തിറക്കാന്‍ പദ്ധതി ഇട്ടിരിക്കുന്ന് സിനിമ മൂന്ന് ഭാഗങ്ങളിലായിട്ടാണ് നിര്‍മ്മിക്കുന്നത്.

    രാമായണം സിനിമയാവുന്നു

    മൂന്ന് ഭാഷകളില്‍ ഒരുപോലെ റിലീസിനൊരുക്കുന്നതിനാല്‍ ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് സൂചന. ചിത്രീകരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്തായാലും അടുത്ത വര്‍ഷത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇതുവരെ എല്ലാവരും വായിച്ചും കേട്ടും പരിചയമുള്ള രാമായണകഥകളോട് നൂറ് ശതാമാനം നീതി പുലര്‍ത്തുന്ന കഥയായിരിക്കും സിനിമയിലുണ്ടാവുക എന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേ സമയം ആമിര്‍ ഖാന്റെ നേതൃത്വത്തില്‍ ബിഗ് ബജറ്റില്‍ മഹാഭാരതം സിനിമയാക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

    English summary
    Hrithik Roshan And Prabhas Also Part Of Ramayanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X