കത്രീനയുടെ ബിക്കിനി ലുക്കുമായി ബാങ് ബാങ് പോസ്റ്റര്‍

By Lakshmi

ഹൃത്തിക് റോഷന്റെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാങ് ബാങ്. ഹോളിവുഡിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കെയ്ഫാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. ബിക്കിനിയണിഞ്ഞ കത്രീനയുടെ ഹോട്ട് ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. രണ്ടുപേരുടെയും ശരീരസൗന്ദര്യവും ചിത്രത്തിന്‍റെ സ്വഭാവവുമെല്ലാം പോസ്റ്ററില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ കഴിയും

സിന്ദഗി ന മിലേഗി ദൊബാര എന്ന ചിത്രത്തിന് ശേഷം ഹൃത്തിക്കും കത്രീനയും വീണ്ടും ജോഡിചേരുന്ന ചിത്രമാണിത്. ഹൃത്തിക്കും കത്രീനയും തമ്മില്‍ പ്രണയത്തിലാണെന്നതരത്തിലുള്ള ഗോസിപ്പുകള്‍ ബാങ് ബാങിന്റെ ചിത്രീകരണത്തോടെ ബലപ്പെട്ടിരുന്നു. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഹൃത്തിക്കിന് പരുക്കേറ്റതും തലയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

bang-bang

സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോം ക്രൂസ്, കാമറൂണ്‍ ഡയസ് എന്നിവര്‍ ഒന്നിച്ചഭിനയിച്ച നൈറ്റ് ആന്റ് ഡേ എന്ന ഹോളിവുഡ് ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബാങ് ബാങ് ഒരുക്കുന്നത്. ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസിങ് രംഗങ്ങളും ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളാണ്. ഹോളിവുഡിലെ ആക്ഷന്‍ ഡയറക്ടറായ ആന്‍ഡ്രി ആംസ്ട്രങ് ആണ് ചിത്രത്തിന്റെ സംഘട്ടനസംവിധായകന്‍. അബുദബിയിലെ ലീനിങ് ടവറിന് സമീപത്തുവച്ചും മറ്റും ഏറെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2ന് ചിത്രം തിയേറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X