»   » കട്ടപ്പനയിലെ ഋത്വിക് റോഷനെ കുറിച്ച് കേട്ട് സാക്ഷാല്‍ ഹൃത്വിക് റോഷന്റെ പ്രതികരണം?

കട്ടപ്പനയിലെ ഋത്വിക് റോഷനെ കുറിച്ച് കേട്ട് സാക്ഷാല്‍ ഹൃത്വിക് റോഷന്റെ പ്രതികരണം?

By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാളികള്‍ക്കും ഒരു ഹൃത്വിക് റോഷനെ കിട്ടി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിയ്ക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍, പൊളിച്ചല്ലോ മച്ചൂ


ചിത്രത്തെ കറിച്ച് മുംബൈയിലുള്ള സാക്ഷാല്‍ ഹൃത്വിക് റോഷനും കേട്ടിരിയ്ക്കുന്നു. തന്റെ പേരിലുള്ള മലയാള സിനിമയെ കുറിച്ച് കേട്ടറിഞ്ഞ ഹൃത്വിക് റോഷന്‍ ആ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചത്രെ.


വിവരമറിഞ്ഞ ഹൃത്വിക് റോഷന്‍

തന്റെ പേരില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് കൂടുതലറിയാന്‍ സാക്ഷാല്‍ ഹൃത്വിക് റോഷന്‍ താത്പര്യം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തോട് അടുപ്പമുള്ളവരും ഫേസ്ബുക്ക് ട്വിറ്റര്‍ ആരാധകരുമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനെ കുറിച്ച് അറിയിച്ചു കൊടുത്തത്.


ഹൃത്വിക് കാണില്ലേ..

ഹൃത്വിക് തീര്‍ച്ചയായും തന്റെ പേരില്‍ റിലീസ് ചെയ്ത ചിത്രം കാണുമെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മുംബൈയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹൃത്വിക് റോഷന്‍ കാട്ടപ്പനയിലെ ഋത്വിക് റോഷനെ തിയേറ്ററിലെത്തി കാണുമോ എന്ന് കാത്തിരുന്ന് കാണാം.


കട്ടപ്പനയിലെ ഋത്വിക് റോഷന്‍

സിനിമയില്‍ ഒരു വലിയ നടനാകാന്‍ ആഗ്രഹിക്കുന്നു കിച്ചു എന്ന ചെറുപ്പക്കാരന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രം. നാട്ടുകാര്‍ അവനെ കളിയാക്കി വിളിയ്ക്കുന്ന പേരാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന്.


നാദിര്‍ഷയുടെ ചിത്രം

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ്.ഹൃത്വിക് റോഷന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Hrithik Roshan now knows about 'Kattappanayile Rithwik Roshan'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam