എനിക്ക് വേണ്ടി അന്ന് അവരുടെ കൈകൾ വിറച്ചിരുന്നു! ശ്രീദേവിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഹൃത്വിക്
തന്റെ സിനിമ ജീവിതം തുടങ്ങിയത് ശ്രീദേവിയ്ക്കൊപ്പമായിരുന്നുവെന്ന് ഹൃത്വിക് തുറന്നു പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ താരറാണി ശ്രീദേവിയുടെ വിയോഗം ഇനിയും സിനിമലോകം വിശ്വസിച്ചിട്ടില്ല. ശ്രീദേവിയുടെ വേർപാട് സഹപ്രവർത്തകർക്ക് ഒരു ഷോക്കിങ് വാർത്ത തന്നെയായിരുന്നു. ഇതുവരെ അതിൽ നിന്ന് ഇവർ മുക്തരായിട്ടില്ല.

ശ്രീദേവി സഹപ്രവർത്തകർക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു. ശ്രീദേവിയെ കുറിച്ചു പറയാൻ എല്ലാവർക്കും നൂറു വാക്കുകളാണ്. ഇപ്പോഴിത ശ്രീദേവിയുടെ വിയോഗത്തെ കുറിച്ചും താരത്തിനെ കുറിച്ചുളള ഓർമകളും പങ്കുവെയ്ക്കുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ. തന്റെ സിനിമ ജീവിതത്തിൽ ശ്രീദേവി ഒരു പ്രധാന ഘടകമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.
തന്റെ സിനിമ ജീവിതം തുടങ്ങിയത് ശ്രീദേവിയ്ക്കൊപ്പമായിരുന്നുവെന്ന് ഹൃത്വിക് തുറന്നു പറഞ്ഞു. താൻ സ്നേഹിക്കുകയു ആരാധിക്കുകയും ചെയ്യുന്ന ഒരു അഭിനയത്രിയായിരുന്നു ശ്രീദേവി. തന്റെ കരിയർ ആരംഭിച്ചത് തന്നെ അവരോടൊപ്പമായിരുന്നു. താരത്തിനോടൊപ്പം നിൽക്കുമ്പോൾ താൻ വളരെ ഭയപ്പെട്ടിരുന്നു. അത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് എന്റെ ആത്മവിശ്വാസം കൂട്ടാനായി എന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവരാണ് ഭയപ്പെടുന്നതെന്ന് കാണിക്കാന്‍ അവര്‍ അവരുടെ കൈകള്‍ വിറയ്ക്കുന്നതുപോലെ കാണിച്ചിരുന്നു. ഞങ്ങൾ ചിരിക്കണമായിരുന്നു. ആ സീൻ താൻ ശരിയായി ചെയ്യുന്നതുവരെ അവർ ചിരിച്ചുവ കൊണ്ടേയിരുന്നു. ഇപ്പോൾ ഞാൻ വല്ലാതെ മിസ് ചെയ്യുന്നുണ്ട് മാം- ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു.


Click it and Unblock the Notifications