കേരളത്തിന് നമ്മുടെ സഹായം ആവശ്യമുണ്ട്! ദുരിതാശ്വസ നിധിയിലേക്ക് സംഭാവനയുമായി ഹൃത്വിക്ക് റോഷന്‍

By Midhun

പ്രളയക്കെടുതി കാരണം കേരളത്തിലെ ജനങ്ങള്‍ വലിയ ദുരിതമാണനുഭവിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. ജാതിമത പ്രായഭേദമന്യേയുളള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എല്ലായിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.

ഇന്നെലയൊക്കെ മഴയ്ക്കു കുറച്ച് ശമനമുണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും കൂടിയ സാഹചര്യമാണുളളത്. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹിക സാംസ്‌കാരിക സിനിമ മേഖലയിലുളളവരക്കം നിരവധി ആളുകള്‍ സംഭാവന ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമാ രംഗത്തും ബോളിവുഡില്‍ നിന്നുമായി വലിയ സഹായങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

hrithik roshan

ബോളിവുഡ് താരം ഹൃത്വിക്ക് റോഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഹൃത്വിക്ക് റോഷന്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് മറ്റുളളവരും പ്രളയബാധിതരെ സഹായിക്കണമെന്നും ഹൃത്വിക്ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു, ഗുരുതരാവസ്ഥയിലൂടെയാണ് കേരളം കടന്നുപോയികൊണ്ടിരിക്കുന്നത്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്. എല്ലാവരും നിങ്ങളെ കൊണ്ട് സാധിക്കുന്നതു ചെയ്യുക ഹൃത്വിക്ക് കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X