ഹൃത്തിക് 2015ല്‍ പുനര്‍വിവാഹിതനാകും?
സെലിബ്രിറ്റി ദമ്പതിമാരില്‍ ആര് വിവാഹമോചനം നേടിയാലും ആളുകള്‍ അടുത്തതായി കാക്കുന്നത് ഇവര്‍ വീണ്ടും പുതിയ വിവാഹബന്ധങ്ങളിലേയ്ക്ക് പോകുന്നുണ്ടോയെന്നത് സംബന്ധിച്ച വാര്‍ത്തകള്‍ക്കുവേണ്ടിയാണ്. ഹൃത്തിക് റോഷനും സൂസൈന്‍ ഖാനും വേര്‍ പിരിഞ്ഞപ്പോഴും ഇക്കാര്യത്തില്‍ മാറ്റമില്ല. ഇവരുടെ ബന്ധം തകരാന്‍ കാരണക്കാരാണെന്ന പേരില്‍ മറ്റു പലരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുകയും ചെയ്തു.
ജീവിതാവസാനം വരെ തന്റെ പ്രണയം മുഴുവന്‍ സുസൈന് മാത്രമായിരിക്കുമെന്നാണ് വേര്‍പിരിയുകയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടു പുറത്തുവിട്ട കുറിപ്പില്‍ ഹൃത്തിക് പറഞ്ഞത്. പിന്നീട് സുസൈനും ഇതുതന്നെ പറഞ്ഞു എന്നും ഹൃത്തിക്കിനോട് ബഹുമാനവും സ്‌നേഹവും ഉണ്ടായിരിക്കുമെന്ന്. ഈ ദിവസങ്ങളിലൊന്നും രണ്ടുപേരും പുതിയ ബന്ധങ്ങൡലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും വന്നിട്ടില്ല. എന്നാല്‍ പ്രമുഖ ജ്യോതിഷിയായ ബെജന്‍ ദാരുവാല പറയുന്നത് ഹൃത്തിക് അധികം താമസിയാതെ വീണ്ടും വിവാഹിതനാകുമെന്നാണ്. 2015ല്‍ ഹൃത്തിക് പുനര്‍വിവാഹം ചെയ്യുമെന്നാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്. പക്ഷേ ഹൃത്തിക് വീണ്ടും വിവാഹം ചെയ്യുന്നത് സൂസൈനെ തന്നെയായിരിക്കുമോ അതോ മറ്റാരെയെങ്കിലുമായിരിക്കുമോയെന്നകാര്യം ജ്യോത്സ്യന്‍ വ്യക്തമായി പറഞ്ഞിട്ടില്ല.
ഹൃത്തിക്കിന്റെയും സൂസൈന്റെയും വേര്‍പിരിയലില്‍ ആരാധകര്‍ക്കുള്ള നിരാശയും സങ്കടവും അവസാനിച്ചിട്ടില്ല. ആരാധകരും സുഹൃത്തുക്കളുമെല്ലാം ഇവര്‍ വീണ്ടും ഒന്നിയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇതിനിടെ എല്ലാവര്‍ക്കും ചെറിയൊരു പ്രതീക്ഷയ്ക്ക് വകനല്‍കിക്കൊണ്ട് വേര്‍പിരിയല്‍ പ്രഖ്യാപിച്ചതിനുശേഷം ഹൃത്തിക്കും സൂസൈനും വീണ്ടും നേരില്‍ക്കണ്ടു.
മക്കളുടെ സ്‌കൂളിലെ വാര്‍ഷികാഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് ഹൃത്തിക്കും സൂസൈനും എത്തിയത്. രണ്ടു കാറുകളിലായി സ്‌കൂളിലെത്തിയ ഇവര്‍ രണ്ടുപേരും സാധാരണ വിവാഹബന്ധം വേര്‍പെടുത്തിയ ബോളിവുഡ് താരങ്ങളില്‍ നിന്നും വ്യത്യസ്തരായിട്ടാണ് പെരുമാറിയത്. കണ്ടപ്പോള്‍ ഔപചാരികമായി ആലിംഗനം ചെയ്യാനും ബഹുമാനത്തോടെ പെരുമാറാനും രണ്ടുപേരും മറന്നില്ല. സ്‌കൂളിലെ പരിപാടികള്‍ കഴിയും വരെ അടുത്തടുത്ത ഇരിപ്പിടങ്ങളിലായി ഇവര്‍ ഇരിയ്ക്കുകയും ചെയ്തു.
തങ്ങള്‍ വേര്‍പിരിയുന്നതുമുലം മക്കള്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഇരുവരും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള ഏതാവശ്യങ്ങള്‍ക്കും ഒന്നിച്ചെത്തുമെന്നും ഇവര്‍ക്കിടയില്‍ ധാരണയുണ്ട്. ഇതെല്ലാം കണ്ട ആരാധകരും സുഹൃത്തുക്കളും വീണ്ടും പ്രതീക്ഷിയ്ക്കുകയാണ് ഹൃത്തിക്കും സൂസൈനും വീണ്ടും ഒന്നിച്ചെങ്കിലെന്ന്.


Click it and Unblock the Notifications












