»   » റിയാലിറ്റി ഷോയിലെ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചു, സംവിധായകന്‍ ചെയ്തത് ?

റിയാലിറ്റി ഷോയിലെ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചു, സംവിധായകന്‍ ചെയ്തത് ?

Posted By: Rohini
Subscribe to Filmibeat Malayalam

റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥ നിരസിച്ചതിനെ തുടര്‍ന്ന് കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കിട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. രചന എന്ന റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയാണ് ഹുച്ചയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്.

പ്രമുഖ സീരിയല്‍ താരം നന്ദിനിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

രചന വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന ഹുച്ച വെങ്കിട്ട ഫിനോല്‍ കുടിക്കുകയായിരുന്നു. താന്‍ മരിക്കുകയാണ് എന്ന് പറഞ്ഞ് രചനയ്ക്ക് എസ് എം എസ്സ് അയച്ചതിന് ശേഷമാണ് സംവിധായകന്‍ ആത്മഹത്യാ ശ്രമം നടത്തിയത്.

rachana

എന്നാല്‍ താന്‍ ഒരിക്കലും ഹുച്ച വെങ്കിട്ടിനെ പ്രണയിച്ചിട്ടില്ല എന്ന് രചന പ്രതികരിച്ചു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ജോഡിയാകാന്‍ ആവശ്യപ്പെട്ടിരുന്നു. അത്ര മാന്യമായിട്ടാണ് അന്ന് അദ്ദേഹം പെരുമാറിയിരുന്നത് എന്ന് രചന പറഞ്ഞു.

ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് ഹുച്ച വെങ്കിട്ട. പ്രശസ്ത സിനിമാ താരം രമ്യ വെങ്കിട്ടിനെ താന്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് നേരത്തെ ഇയാള്‍ രംഗത്തെത്തിയത്. രമ്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതും വാര്‍ത്തയായി.

English summary
Actor, director and producer Huchcha Venkat has allegedly tried to commit suicide by drinking phenyl at his farm house on Sunday. He is now recuperating at a private hospital.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X