പ്രതീക്ഷകള്‍ ഏറെയാണ്, ബോക്സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതാണ്.

By Nihara

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദറിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ഓരോ അപ്‌ഡേറ്റും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതാണ്. ഡേവിഡ് നൈനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ഗ്രേറ്റ് ഫാദര്‍ ടീസര്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് കണ്ടത്.

വെറൈറ്റി ലുക്കില്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു

വളരെ വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റൈലിഷ് ലുക്കില്‍ താടി വളര്‍ത്തിയ മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ദുല്‍ഖര്‍ അടക്കമുള്ള യുവതാരങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാണാന്‍ കാത്തിരിക്കുന്നത്.

തമിഴ് താരം ആര്യ മമ്മൂട്ടിക്കൊപ്പം

ഐഎം വിജയനടക്കമുള്ള പ്രമുഖര്‍ അണിനിരക്കുന്നു

കാല്‍പ്പന്തു കളിയുടെ രാജാവായ ഐഎം വിജയന്‍, തമിഴ് താരം ആര്യ, കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍, തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നായികയായി സ്‌നേഹ

മമ്മൂട്ടിയുടെ ഭാര്യയായി സ്‌നേഹ

തുറുപ്പുഗുലാന് ശേഷം മമ്മൂട്ടിയും സ്‌നേഹയും ഒരുമിക്കുന്ന സിനിമയാണിത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് സ്‌നേഹ വേഷമിടുന്നത്.

ബോക്‌സോഫീസില്‍ റെക്കോര്‍ഡിടുമോ??

മാര്‍ച്ച് 30 ന് ചിത്രം തിയേറ്ററുകളിലേക്ക്

മാസങ്ങള്‍ക്കു ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. അതു കൊണ്ടു തന്നെ ആരാധകര്‍ക്ക് പ്രതീക്ഷയും ഏറെയാണ്. മാര്‍ച്ച് 30 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. 150 ഓളം തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പൃഥ്വിരാജ് നിര്‍മ്മിക്കുന്നു

നിര്‍മ്മാതാവായി യുവതാരം

യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X