ഹുമ ഖുറേഷി മമ്മൂട്ടിയുടെ നായികയാകുന്നു
അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വശ്യപൂരിലൂടെ അരങ്ങേറിയ ഹുമ ഖുറേഷി മമ്മൂട്ടിയുടെ നായികയാകുന്നു. ഉദയ് അനന്തന്‍ സംവിധാനംചെയ്യുന്ന വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മലയാളം പഠിക്കുകയാണ് ഹുമ.
ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍,പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡാഡി കൂള്‍,ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ച ബിപിന്‍ ചന്ദ്രന്റേതാണ് ഡയലോഗ്.

നാടകപരസ്യമേഖലയിലൂടെ സിനിമയിലെത്തിയ ദില്ലിസ്വദേശിയായ ഹുമ, ഏക് ഥീ ധായന്‍, ഡി ഡേ, ബാദ്‌ലാപൂര്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
പൂര്‍ണമായും ലണ്ടന്‍ പശ്ചാത്തലത്തില്‍ ചിത്രം ഷൂട്ട് ചെയ്യുന്നത് ഓഗസ്ത് 10ന് ഷൂട്ടിംഗ് ആരംഭിക്കും. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു ഉദയ് അനന്തന്‍


Click it and Unblock the Notifications