»   » വിദ്യാ ബാലനെ ഒഴിവാക്കി, വൈറ്റിലേക്ക് ഹുമ ഖുറേഷിയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

വിദ്യാ ബാലനെ ഒഴിവാക്കി, വൈറ്റിലേക്ക് ഹുമ ഖുറേഷിയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

പുതിയ നിയമത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് വൈറ്റ്. നവാഗതനായ ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്. എന്നാല്‍ ചിത്രത്തിലേക്ക് നായികയായി ആദ്യം തീരുമാനിച്ചിരുന്നത് വിദ്യാ ബലാനെയായിരുന്നു. പിന്നീട് കഥാപാത്രത്തിന് യോജിച്ച ഒരാളെ കണ്ടെത്തണമെന്ന് പറയുമ്പോഴാണ് മമ്മൂട്ടി ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. സംവിധായകന്‍ ഉദയ് അനന്തന്‍ പറയുന്നു.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ നടി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകെയും ചെയ്തു. എന്തായാലും മമ്മൂട്ടിയുടെ തീരുമാനം ശരിയായി. ചിത്രത്തിന് വേണ്ടി എന്തായിരുന്നോ ആ കഥാപാത്രം അത് ഭംഗിയായി ഹുമ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയും ഹുമയും ചിത്രത്തില്‍ മത്സരിച്ചാണ് അഭിനയിച്ചതെന്നും ഉദയ് അനന്തന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദയ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...


വിദ്യാ ബാലനെ ഒഴിവാക്കി, വൈറ്റിലേക്ക് ഹുമ ഖുറേഷിയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വൈറ്റ്. റോഷ്ണി മേനോന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ വേഷത്തില്‍ ചിത്രത്തില്‍ ഹുമ അഭിനയിക്കുന്നത്.


വിദ്യാ ബാലനെ ഒഴിവാക്കി, വൈറ്റിലേക്ക് ഹുമ ഖുറേഷിയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

പ്രകാശ് റോയി എന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കഥയാണ് വൈറ്റ്. ഭാര്യയുടെ മരണ ശേഷം ലണ്ടനില്‍ തനിച്ച് ജീവിക്കുന്ന പ്രകാശ് റോയിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന റോഷ്ണി എന്ന പെണ്‍കുട്ടി കടന്ന് വരുന്നു. തുടര്‍ന്ന് പ്രകാശിന്റെയും റോഷ്ണിയുടെയും വളരെ വ്യത്യസ്തവും രസകരവുമായ കഥയാണ് വൈറ്റ് എന്ന ചിത്രത്തിലൂടെ പറയുന്നത്.


വിദ്യാ ബാലനെ ഒഴിവാക്കി, വൈറ്റിലേക്ക് ഹുമ ഖുറേഷിയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

ലണ്ടന്‍, ബാംഗ്ലൂര്‍, കൊച്ചി എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.


വിദ്യാ ബാലനെ ഒഴിവാക്കി, വൈറ്റിലേക്ക് ഹുമ ഖുറേഷിയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി

ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുളിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Huma Qureshi replaced vidyabalan for mammootty white.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam