ഹുമൈമ: പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി?
ഹുമൈമ മാലിക്കിനെ അറിയില്ലേ, പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി എന്ന വിശേഷണമുള്ള ഹുമൈമ മാലിക്കിനെ. 25 വയസ്സേ ആയുള്ളൂ, പക്ഷേ പ്രൊഫഷണല്‍ പരിചയം കൊണ്ടും നേട്ടങ്ങള്‍ കൊണ്ടും പാകിസ്താന്റെ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു ഹുമൈമ. ലോകം മൊത്തം സഞ്ചരിക്കാനുള്ള ഇഷ്ടമാണ് ഈ സ്മാര്‍ട്ട് ഗേളിന്റെ പ്രത്യേകത.
പാകിസ്താനിലെ ഈ സെലിബ്രിറ്റി നടി ബോളിവുഡില്‍ ഹരിശ്രീ കുറിച്ചത് സാക്ഷാല്‍ ഇമ്രാന്‍ ഹാഷ്മിക്കൊപ്പമാണ്. കുനാല്‍ ദേശ്മുഖിന്റെ രാജാ നട്വര്‍ലാലിലൂടെയായിരുന്നു ഇത്. യു ടി വി മോഷന്റെ ഈ ബോളിവുഡ് ത്രില്ലര്‍ പുറത്തുവന്നാല്‍ തന്റെ തലക്കുറി മാറും എന്ന പ്രതീക്ഷയിലാണ് ഹുമൈമ.
ബോളിവുഡിനെയും അമിതാഭ് ബച്ചനെയും ഇമ്രാന്‍ ഹാഷ്മിയെയും തന്റെ ജന്മ നാടായ കറാച്ചിയെയും കുറിച്ച് ഹുമൈമ പറയുന്നു.

ഹുമൈമ: പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി?
പാകിസ്താനിലെ കറാച്ചിയാണ് ഹുമൈമ മാലിക്കിന്റെ ജന്മനാട്. പാകിസ്താന്റെ മുംബൈ എന്നാണ് ഹുമൈമ കറാച്ചിയെ വിളിക്കുന്നത്. ഗോസിപ്പുകള്‍ക്ക് സമയമില്ല, കറാച്ചിയില്‍ ജീവിതം വളരെ ഫാസ്റ്റാണ് എന്നും ഹുമൈമ പറയുന്നു.

ഹുമൈമ: പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി?
ബലൂച്ചിസ്ഥാനില്‍ നിന്നുള്ള പത്താനിയാണ് ഹുമൈമ മാലിക്കിന്റെ പിതാവ്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷമാണ് ഹുമൈമ അഭിനയത്തിലേക്ക് തിരിഞ്ഞത്.

ഹുമൈമ: പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി?
തമാശക്കാരന്‍ എന്നാണ് ഇമ്രാന്‍ ഹാഷ്മിയെ ഹുമൈമ വിളിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ഇമ്രാന്‍ പ്രൊഫഷണലി വലിയ സഹായമായി എന്നും ഹുമൈമ പറയുന്നു. ബുദ്ധിയുള്ള നടനാണ് അദ്ദേഹം.

ഹുമൈമ: പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി?
അമിതാഭ് ബച്ചന്റെയും മാധുരി ദീക്ഷിതിന്റെയും കൂടെ അഭിനയിക്കണം എന്നാണ് ഹുമൈമ മാലിക്കിന്റെ ആഗ്രഹം. താന്‍ മാത്രമല്ല, തന്റെ മാതാപിതാക്കളും ബച്ചനെ ഇഷ്ടപ്പെടുന്നു എന്നാണ് ഈ പാക് സുന്ദരി പറയുന്നത്. മാധുരി ദീക്ഷിതിന്റെ ചിരിയാണ് ഹുമൈമയെ ആകര്‍ഷിച്ചതത്രെ.

ഹുമൈമ: പാകിസ്താനിലെ ഏറ്റവും വിലകൂടിയ നടി?
അരക്ഷിതമായ സിനിമാ വ്യവസായ അന്തരീക്ഷമാണ് പാകിസ്താനില്‍ എന്ന് ഹുമൈമ സമ്മതിക്കുന്നു. പാക് സിനിമയില്‍ സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ എളുപ്പമല്ല. അലി സഫറും അതിഫ് അസ്ലവുമാണ് പാകിസ്താന്‍ സിനിമയിലെ തന്റെ നല്ല കൂട്ടുകാര്‍


Click it and Unblock the Notifications











