»   » Odiyan: ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി, ലാലേട്ടനെ കണ്ട സന്തോഷത്തില്‍ ഹ്യൂം പറഞ്ഞത്? കാണൂ!

Odiyan: ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി, ലാലേട്ടനെ കണ്ട സന്തോഷത്തില്‍ ഹ്യൂം പറഞ്ഞത്? കാണൂ!

Written By:
Subscribe to Filmibeat Malayalam
ഒടിയനെക്കാണാന്‍ ഹ്യൂമേട്ടനുമെത്തി | filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ളത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ച് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. 70 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന അവസാന ഷെഡ്യൂളിലാണ് അദ്ദേഹം ഇപ്പോള്‍. ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'കിരീട'ത്തിന് ശേഷം കീരിക്കാടന് സംഭവിച്ചത്? മോഹന്‍ലാല്‍ കുത്തിക്കൊന്ന ആ വില്ലന്‍ എവിടെ?

ഒടിയന്‍ മാണിക്യനാവുന്നതിന് മുന്നോടിയായി 18 കിലോയാണ് അദ്ദേഹം കുറച്ചത്. സിനിമയ്ക്ക് വേണ്ടി വ്യത്യസ്ത മേക്കോവറുകള്‍ പരീക്ഷിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശരീരഭാരം കുറച്ചത്. മെലിഞ്ഞ് ചുള്ളന്‍ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്യനായാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. മാണിക്യന്റെ യൗവ്വനവും വാര്‍ധക്യവുമൊക്കെ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യത്യസ്ത മേക്കോവറുകള്‍ നടത്തുന്നത്.


ഒന്നാം സ്ഥാനത്ത് സൗബിന്‍, പൂമരവും ഇരയുമെല്ലാം തൊട്ടുപിറകില്‍, കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!


ഒടിയനെക്കാണാനെത്തിയ പ്രമുഖരുടെ എണ്ണം കൂടുന്നു

വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തയില്‍ ഇടം പിടിച്ചതാണ്. പ്രമേയവും മേക്കിങ്ങും മേക്കോവറുമൊക്കെയാണ് ഇതിന് പിന്നില്‍. മഞ്ജു വാര്യരും മോഹന്‍ലാലും വില്ലന് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. മോഹന്‍ലാല്‍ മാത്രമല്ല മഞ്ജു വാര്യരും മേക്കോവറുകൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒടിയന്റെ സെറ്റിലെത്തുന്ന പ്രഗത്ഭരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. നിക് ഉട്ടിന് പിന്നാലെ പൃഥ്വിരാജും സംഘവുമെത്തിയിരുന്നു. ഇപ്പോള്‍ ആരാധകരുടെ സ്വന്തം താരത്തെ കാണാന്‍ ഹ്യൂമേട്ടനും എത്തിയിരിക്കുകയാണ്.


ലാലേട്ടനും ഹ്യൂമേട്ടനും

മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെട്ടുന്ന ലാലേട്ടനും ഹ്യൂമേട്ടനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ ഇയാന്‍ ഹ്യൂം മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാലിനെ കണ്ടു, അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തോഷവാനാണെന്നായിരുന്നു ഹ്യൂമേട്ടന്‍ കുറിച്ചത്.


നിക് ഉട്ടിന്‍രെ സന്ദര്‍ശനം

ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ നിക് ഉട്ട് കേരള സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ലാലിനെ കാണാന്‍ തേന്‍കുറിശ്ശിയിലേക്ക് എത്തിയിരുന്നു. സെറ്റിലെത്തിയ അദ്ദേഹത്തിന് വന്‍വരവേല്‍പ്പായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. നിക് ഉട്ടിന്റെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിക് ഉട്ടിന്‍രെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ലോകപ്രശസ്തനായ മറ്റൊരു ഇതിഹാസ താരം മഹന്‍ലാലിനെ കാണാനെത്തിയത്.


പൃഥ്വിരാജിന്റെ വരവ്

നിക് ഉട്ട് സന്ദര്‍ശനത്തിന് ശേഷമാണ് മുരളി ഗോപിയും പൃഥ്വിരാജും മോഹന്‍ലാലിനെ കാണാനെത്തിയത്. തികച്ചും ഔദ്യോഗികമായ കൂടിക്കാഴ്ചയായിരുന്നു. ലൂസിഫറിന്റെ ഫൈനല്‍ തിരക്കഥയെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ഇവരെത്തിയത്. ഈ സന്ദര്‍ശനത്തിന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ജൂണില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.


മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍

ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയാണ് മോഹന്‍ലാല്‍ ഒടിയനായത്. ഒടിയന്‍ മാണിക്യന്റെ വ്യത്യസ്ത കാലഘട്ടത്തിലുള്ള രൂപത്തിനായി അങ്ങേയറ്റം പരിശ്രമം നടത്തിയിരുന്നു അദ്ദേഹമെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. ബെല്‍റ്റ് ധരിച്ചാണ് മോഹന്‍ലാല്‍ മെലിഞ്ഞതെന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയവരുടെ വായടിപ്പിക്കുന്നതിനായി വ്യായാമ ചിത്രവും താരം പുറത്തുവിട്ടിരുന്നു. പ്രണവിനും കുടുംബ സുഹൃത്തിനുമൊപ്പം ജോഗിങ്ങിന് പോവുന്നതിനിടയിലെ ചിത്രങ്ങളായിരുന്നു താരം പുറത്തുവിട്ടത്.


ഒടിയനെക്കാണാന്‍ പ്രണവും

ഒടിയന്റെ പാലക്കാട്ടെ സെറ്റില്‍ അച്ഛനെക്കാണാനായി പ്രണവും എത്തിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബൈക്കില്‍ മുഖമൂരി ധരിച്ചെത്തിയ താരപുത്രനെ ആദ്യം ആര്‍ക്കും മനസ്സിലായിരുന്നില്ലത്രേ. തന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിടരുതെന്നും താരപുത്രന്‍ നിര്‍ദേശിച്ചിരുന്നുവത്രേ, ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലൊരു സംഭവം പ്രത്യക്ഷപ്പെട്ടത്.


ഹ്യൂമേട്ടന്റെ പോസ്റ്റ് കാണൂ

ലാലേട്ടനും ഹ്യൂമേട്ടനും, ഹ്യൂമേട്ടന്റെ പോസ്റ്റ് കാണൂ.


മോഹന്‍ലാലും പോസ്റ്റ് ചെയ്തു

ഹ്യൂമേട്ടനെ കണ്ടതില്‍ ലാലേട്ടനും സന്തോഷത്തിലാണ്.English summary
Iain Hume meets Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X