കാവ്യയെ ആദരിക്കുന്നു എന്ന് അനൂപ് മേനോന്‍
ഒരിടവേളയ്ക്ക് ശേഷം കാവ്യമാധവന്‍ മടങ്ങിവന്ന് അഭിനയിക്കുന്ന ചിത്രമാണ് 'ഷി ടാക്‌സി'. 'ആംഗ്രീ ബേബീസി'ന് ശേഷം സജി സുരേന്ദ്രനും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു എന്നതിന് പുറമെ കാവ്യയും അനൂപും ആദ്യമായി ഒന്നിക്കുന്നു എന്നതും വാര്‍ത്തയായിരുന്നു.
ഒപ്പം അഭിനയിക്കുന്നവരെ കുറിച്ച് അനൂപ് മേനോന്‍ എന്നും അഭിപ്രായം പറയാറുണ്ട്. ഭാവനെയയും പ്രിയാമണിെയും മേഘ്‌ന രാജിനെയുമൊക്കെ അനൂപ് മേനോന്‍ ഒരു നടനെന്ന നിലയില്‍ വിലയിരുത്തിയിരുന്നു. എല്ലാവരും മികച്ച നടിമാര്‍ തന്നെ.

പക്ഷെ കാവ്യയെ അനൂപ് ആദരിക്കുകയും ചെയ്യുന്നത്രെ. കാവ്യ ഒരു മികച്ച നടിയണെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അനൂപ് പറഞ്ഞത്. 'പെരുമഴക്കാലം' എന്ന ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയ പ്രാകത്ഭ്യം കാവ്യ തെളിയിച്ചതാണ്. കാവ്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അനൂപ് പറഞ്ഞു.
ജിയോ ജോസ് തിരുത്തനത്തില്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷി ടാക്‌സി ഡ്രൈവറായി കാവ്യയും എത്തുന്നു. ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, നോബി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ഒക്ടോബര്‍ 25 ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ഷിംലയും കൂര്‍ഗുമാണ് പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications