ഒരു മലബാറുകാരനെ കല്യാണം കഴിക്കാന്‍ ഞാനും മോഹിച്ചിരുന്നു: കാവ്യ
കാവ്യാ മാധവന്‍, മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയുടെ ഇമേജാണ് എന്നും താരത്തിന്. ഒരു വിവാഹവും വിവാഹ മോചനവുമൊക്കെയായപ്പോള്‍ കാവ്യ തകര്‍ന്നുപോയി. അതിനേക്കാള്‍ വേദനിപ്പിച്ചത് പിന്നീട് വന്ന കുറേ വാര്‍ത്തകളാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
കാവ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇപ്പോഴും ഒത്തിരി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. തനിക്കിപ്പോഴൊന്നും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് കാവ്യ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ട ആ കാലമൊക്കെ കഴിഞ്ഞു.

ഒരു മലബാറുകാരനെ കല്യാണം കഴിച്ച് സുഖമായി കഴിയുന്നതൊക്കെ ഞാനും മോഹിച്ചിരുന്നുവെന്ന് കാവ്യ പറയുന്നു. അതൊക്കെ ഒരു കൗമാര സ്വപ്‌നം പോലെ കഴിഞ്ഞു പോയി. ചിലപ്പോള്‍ ജീവിതം സിനിമയെക്കാള്‍ സിനിമാറ്റിക് ആകുമെന്നാണ് കാവ്യ പറയുന്നത്.
വിവാഹ മോചനത്തിന് ശേഷം ഓരോ കാര്യത്തെ കുറിച്ചും പക്വതയോടെ ചിന്തിക്കാന്‍ കാവ്യ പഠിച്ചു. എഴുതാനും ഒരുപാട് ചിന്തിക്കാനും ഡാന്‍സ് പരിശീലനത്തിനും പഠനത്തിനുമൊക്കെയാണ് കാവ്യ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഷി ടാക്‌സി'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കാവ്യ ഇപ്പോള്‍.


Click it and Unblock the Notifications











