മമ്മൂട്ടിയുടെ അഭിനയം കണ്ട് കരഞ്ഞുപോയി എന്ന് അര്‍ജ്ജുന്‍ അശോകന്‍
ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനും സിനിമയില്‍ കാലുറപ്പിച്ചു കഴിഞ്ഞു. പറവ, ബി ടെക്, മന്ദാരം, തുരംഗം, ജൂണ്‍ അങ്ങനെ നീളുന്നു അര്‍ജ്ജുന്റെ ചിത്രങ്ങള്‍. ഒരു റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് അര്‍ജ്ജുന്‍ വാചാലനായി.
ഉണ്ട എന്ന ചിത്രത്തിലാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മമ്മൂക്കയുടെ അഭിനയം നേരില്‍ കണ്ട് കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. ചെറുപ്പം മുതലേ താനൊരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് അര്‍ജ്ജുന്‍ പറയുന്നു.

ഞാന്‍ പൊതുവേ വളരെ ഷൈ ആയിട്ടുള്ള ആളാണ്. ആളുകളെ അഭിമുഖീകരിക്കാന്‍ വലിയ ചമ്മലാണ്. അഭിനയിക്കുമ്പോള്‍ 22 ടേക്കുകളൊക്കെ പോയ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അര്‍ജ്ജുന്‍ പറയുന്നു. തന്നെ കാണാന്‍ ആസിഫ് അലിയെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുന്നതില്‍ വിഷമമൊന്നുമില്ല.. ആസിഫ് ഇക്കയല്ലേ എന്നാണ് അര്‍ജ്ജുന്‍ പറഞ്ഞത്. ബി ടെക്, മന്ദാരം എന്നീ ചിത്രങ്ങളില്‍ അര്‍ജ്ജുന്‍ ആസിഫിനൊപ്പം അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications