താന്‍ ഒരു കമല്‍ ഫാനാണെന്ന് പ്രതാപ് പോത്തന്‍

By Lakshmi

ആദ്യകാലത്തും ഇപ്പോള്‍ രണ്ടാംവരവിലും അസൂയപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നടനാണ് പ്രതാപ് പോത്തന്‍. സ്വന്തമായ ഒരു അഭിനയശൈലിയുള്ള പ്രതാപിന്റെ കയ്യില്‍ വില്ലന്‍ വേഷങ്ങളും അല്ലത്താവയും ഭദ്രമാണ്. അഭിനയം കണ്ട് പ്രതാപ് പോത്തന്റെ ഫാനായി മാറാത്തവര്‍ ചുരുക്കമായിരിക്കും. രണ്ടാംവരവില്‍ ന്യൂജനറേഷനില്‍ ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ പ്രതാപിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന പുതിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഗറ്റപ്പില്‍ എത്താന്‍ പോവുകയാണ് പ്രതാപ്. വൃദ്ധന്റെ വേഷത്തിലാണ് പ്രതാപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Prathap Pothen


ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ വളരെ സജീവമായ ഇടപെടലാണ് പ്രതാപ് നടത്താറുള്ളത്. അടുത്തിടെ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത് ഉലകനായകന്‍ കമല്‍ ഹസ്സനെ കുറിച്ചായിരുന്നു. ഞാന്‍ കമലിന്റെ വലിയ ഫാനാണ്. ചില ചിത്രങ്ങളില്‍ അദ്ദേഹത്തിനോടൊന്ന് അഭിനയിക്കാനുള്ള അവസരം എനിയ്ക്ക് ലഭിച്ചിട്ടുണ്ട്. ചില ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ സംവിധാനംചെയ്യാനും കഴിഞ്ഞിട്ടുണ്ട്.

ജീവിതത്തില്‍ അദ്ദേഹം ശരിയ്ക്കും നല്ലൊരു കൂട്ടുകാരനുമാണ്. സിനിമയില്‍ നിന്നും അദ്ദേഹത്തിന് നല്ലതെല്ലാം കിട്ടണം, വെറുമൊരു ഫാനായതുകൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്. അദ്ദേഹത്തിന് സിനിമയോട് അത്രയ്ക്ക് അഭിനിവേശമുണ്ട്. സിനിമയില്‍ നിന്നുണ്ടാക്കുന്ന പണം സിനിമയില്‍ തന്നെ നിക്ഷേപിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്തൊരു മനുഷ്യനാണ് അദ്ദേഹം, എത്ര മികച്ച കഴിവുള്ളയാളാണ് അദ്ദേഹം- ഇങ്ങനെപോകുന്നു കമലിനെക്കുറിച്ച് പ്രതാപിന്റെ വരികള്‍.

ഇതിനൊപ്പം കമല്‍ ഹസ്സന്റെ കൂടെ നില്‍ക്കുന്ന ഒരു ചിത്രവും പ്രതാപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X