ഞാനുമൊരു സച്ചിന്‍ ഫാന്‍: നിവിന്‍ പോളി

By Lakshmi

പുത്തന്‍പടം '1983' പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നിവിന്‍ പോളി. ക്രിക്കറ്റിനെയും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഗ്രാമവികളെയും വിഷയമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ നാനാഭാഗത്തുനിന്നും നിവിന് പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്, നടന്മാരും സംവിധായകരുമെല്ലാം 1983നെയും ഒപ്പം നിവിനെയും എബ്രിഡ് ഷൈനെയുമെല്ലാം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തില്‍ ക്രിക്കറ്റിനെ പ്രണയിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ആരാധിയ്ക്കുന്ന യുവാവായി അഭിനയിച്ച നിവിന്‍ പറയുന്നത് യഥാര്‍ത്ഥ ജീവിതത്തിലും താനൊരു സച്ചിന്‍ ഫാനാണെന്നാണ്.

Nivin Pauly and Sachin

ഞാനും വലിയ ക്രിക്കറ്റ് ആരാധകനാണ്. കുട്ടിക്കാലത്ത് ക്രിക്കറ്റ്കളിയായിരുന്നു പ്രധാനവിനോദം. ഏതൊരു ഇന്ത്യക്കാരനെയും പോലെ എന്റെയും ഇഷ്ടതാരം സച്ചിനാണ്. ഒരുപക്ഷേ ഇക്കാര്യങ്ങളെല്ലമായിരിക്കാം ചിത്രത്തില്‍ സ്വാഭാവികമായ അഭിനയം കാഴ്ചവെയ്ക്കാന്‍ എന്നെ സഹായിച്ചത്-നിവിന്‍ പറയുന്നു.

രമേശ് എന്ന കഥാപാത്രത്തിന്റെ ഗ്രാഫ് വളരെ വ്യക്തമായിട്ടാണ് എബ്രിഡ് ചിത്രീകരിച്ചത്. തിരക്കഥയിലെ മികവുതന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് കാരണം. 1983 മുതലുള്ള കാലഘട്ടങ്ങള്‍ ചിത്രത്തിലുണ്ട്.

ഒരു കുട്ടിയുടെ പിതാവായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ പലരും ഇപ്പോഴേ അത്തരം മുതിര്‍ന്നകഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്നു. പക്ഷേ ആ ചിത്രത്തിന്റെ തിരക്കഥയും കെട്ടുംമട്ടും കേട്ടുകഴിഞ്ഞപ്പോള്‍ അച്ഛന്‍ വേഷമാണെന്നകാരണം പറഞ്ഞ് അത് ഒഴിവാക്കാന്‍ എനിയ്ക്ക കഴിയുമായിരുന്നില്ല. രണ്ടും കല്‍പ്പിച്ച് ഞാനാ വേഷം സ്വീകരിക്കുകയായിരുന്നു. ഞാന്‍ അഭിനയിച്ചെങ്കിലേ ഈ ചിത്രം ചെയ്യുകയുള്ളുവെന്ന എബ്രിഡ് ഷൈനിന്റെ നിര്‍ബ്ബന്ധവും ഇതിന് പിന്നിലുണ്ട്-നിവിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X