സനുഷ ഇപ്പോള്‍ തൃശ്ശൂര്‍ ഭാഷ നന്നായി സംസാരിക്കും
സനുഷ ഇപ്പോള്‍ മലയാളികതള്‍ക്ക് ബാലതാരമല്ല. കാഴ്ചയിലും മീശാമാധവനിലും മാമ്പഴക്കാലത്തിലുമൊക്കെ കണ്ടിരുന്ന സനുഷ മലയാളികള്‍ക്കിപ്പോള്‍ വളര്‍ച്ചയെത്തിയ നടിയാണ്. മിസ്റ്റര്‍ മരുമകന്‍, ഇഡിയറ്റ്‌സ്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രത്തിലൂടെ സനുഷയത് തെളിയിക്കുകയും ചെയ്തു.
ഇപ്പോള്‍ മലയാളത്തില്‍ റിലീസിനൊരുങ്ങിയിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സനുഷ. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലിയും അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്‌കരയും.

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ ഒരു നേഴ്‌സായിയാണ് സനുഷ എത്തുന്നത്. തൃശ്ശൂര്‍ സ്ലാങിലാണ് സംഭാഷണം. ചിത്രത്തിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോഴേ തൃശ്ശൂര്‍ സ്ലാങില്‍ സംസാരിക്കേണ്ടിവരുമെന്ന് അനില്‍ സാര്‍ പറഞ്ഞിരുന്നു. അപ്പോള്‍ നല്ല പേടി തോന്നിയിരുന്നുവെന്ന് സനുഷ പറയുന്നു.
എന്നാല്‍ ചിത്രം ഏല്‍ക്കാന്‍ സനുഷ തീരുമാനിച്ചതോടെ തൃശ്ശൂര്‍ ഭാഷ പഠിക്കാനും ഒരുങ്ങിയിരുന്നു. ഇരിഞ്ഞാലക്കുടയിലുള്ള ഒരു ബന്ധുവിനെയാണ് ഇതിനായി സനുഷ കണ്ടുവച്ചത്. അവര്‍ക്കൊപ്പം കൂടി സംസാരിച്ച് പഠിച്ചു. വിഷമമാണെന്ന് തുടക്കത്തില്‍ തോന്നിയിരുന്നെങ്കിലും എളുപ്പത്തില്‍ പഠിക്കാന്‍ കഴിഞ്ഞെന്നാണ് സനുഷ പറയുന്നത്. ഇപ്പോള്‍ നടി നന്നായി തൃശ്ശൂര്‍ ഭാഷ സംസാരിക്കും.
ഏഴ് കള്ളന്മാരുടെ കഥ പറയുന്ന സപ്തമശ്രീ തസ്‌കരയില്‍ ആസിഫ് അലി, പൃഥ്വിരാജ്, നെടുമുടി വേണു, റീനു മാത്യൂസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് എട്ടിന് ചിത്രം തിയേറ്ററിലെത്തും. അമല പോളും നിവിന്‍ പോളിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് മിലി.


Click it and Unblock the Notifications