നരേന്‍ എന്തിന് തിരിച്ചുവന്നു??
ചോദ്യം അല്‍പ്പം കട്ടി കൂടിപ്പോയോ...കുറച്ച് മയത്തില്‍ വായിച്ചാല്‍ മതി. അപ്പോള്‍ കനം കുറയും. കഴിഞ്ഞ ഒരു വര്‍ഷമായി മലയാളസിനിമയില്‍ നിന്നെല്ല, സിനിമാ ലോകത്ത് നിന്ന് തന്നെ വിട്ടു നില്‍ക്കുകയായിരുന്ന നരേന്‍ എങ്ങിനെ 'ഞങ്ങളുടെ വീട്ടിലെ അതഥികള്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചു എന്നാണ് ചോദിച്ചത്.
നരന്‍ തിരുച്ചുവരാന്‍ ഒരു കാരണം മാത്രമേയുള്ളു. ചിത്രം സംവിധാനം ചെയ്യുന്നത് സിബി മലയില്‍ ആണെന്നത്. നരന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ മാത്രമാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചത്- നരന്‍ പറഞ്ഞു.

മുതിര്‍ന്ന പല സംവിധായകരുടെ സിനിമയിലും അഭിനയിച്ചെങ്കിലും സിബി മലയിലിന്റെ ഒരു ചിത്രം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് തന്റെ ആഗ്രഹമായിരുന്നു. നരേന്‍ കാര്യം വ്യക്തമാക്കി.
ജയറാമും പ്രിയാമണിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇവരുടെ വീട്ടിലേക്ക് വരുന്ന രാജ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് നരേന്‍ ചെയ്യുന്നത്. രാജ് മേനോന്‍ വളരെ ജോളിയാണ്. നരേനെ കൂടാതെ ലെനയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം ഇന്ന് (30-10-2014) തിയേറ്ററുകളിലെത്തി.


Click it and Unblock the Notifications











