»   » എന്റെ ഹൃദയം കൊണ്ട് ഞാന്‍ മോഹന്‍ലാലിനെ ആദരിക്കുന്നു സ്‌നേഹിക്കുന്നു... മമ്മൂട്ടി പറഞ്ഞത്

എന്റെ ഹൃദയം കൊണ്ട് ഞാന്‍ മോഹന്‍ലാലിനെ ആദരിക്കുന്നു സ്‌നേഹിക്കുന്നു... മമ്മൂട്ടി പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ മോഹന്‍ലാല്‍ ആക്കിയ ജോഷി, ഭദ്രന്‍, സിബി മലയില്‍, കമല്‍, പ്രിയദര്‍ശന്‍, ഹരിഹരന്‍ തുടങ്ങി 12 സംവിധായകരും മമ്മൂട്ടി, ജയറാം, മഞ്ജു വാര്യര്‍, വിനീത്, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മനോജ്.കെ.ജയന്‍, സമുദ്രക്കനി, മണിക്കുട്ടന്‍, കൈലാഷ്, ആശ ശരത്ത്, പാര്‍വതി, രമ്യ നമ്പീശന്‍, ഇഷാ തല്‍വാര്‍, പി ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് കോഴിക്കോട് വച്ച് നടന്ന് മോഹനം 2016 എന്ന പരിപാടിയില്‍ പങ്കെടുത്തത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മമ്മൂട്ടിയുടെ കമന്റ് വൈറലാകുന്നു

അവിടെയും ശ്രദ്ധേയമായത് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം തന്നെയാണ്. മമ്മൂട്ടിയാണ് മോഹന്‍ലാലിന് മൊമന്റോ സമ്മാനിച്ചത്. ആ സായന്തനത്തിന് മോഹന്‍ലാല്‍ പ്രണാമമര്‍പ്പിച്ച് ഫേസ്ബുക്കില്‍ എത്തിയതും.. മമ്മൂട്ടിയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞതുമൊക്കെ വാര്‍ത്തയായി. ചടങ്ങില്‍ മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി എന്താണ് പറഞ്ഞത് എന്നറിയേണ്ടേ...മമ്മൂട്ടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

ഫോട്ടോകള്‍ക്ക് കടപ്പാട്; ശ്രീരാജ് ഫോട്ടോഗ്രാഫി

ഈ ജനക്കൂട്ടം കുറഞ്ഞ് പോയി

ഇത്രയും വലിയൊരു ജനക്കൂട്ടം കോഴിക്കോട് നഗരത്തില്‍ സ്വാഭാവികമല്ല. എന്നാല്‍ മോഹന്‍ലാലിനെ പോലൊരു നടനെ ആദരിക്കുമ്പോള്‍ ഇത്രയും വലിയൊരു ജനക്കൂട്ടം ഉണ്ടാവുമല്ലോ. ഇത് തന്നെ കുറഞ്ഞ് പോയി എന്നാണ് എന്റെ പക്ഷം. ഇത്രയെങ്കിലും പേര്‍ ഈ വേദിയില്‍ അണിനിരക്കണം എന്നാണ് നമ്മളെല്ലാവരും ആഗ്രഹിച്ചത്. അതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്

ഞങ്ങള്‍ ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നവരാണ്

ഞങ്ങള്‍ ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നവരാണ്. മോഹന്‍ലാല്‍ എന്നെ സംബന്ധിച്ച് സുഹൃത്തും സഹോദരനുമാണ്. 35 വര്‍ഷത്തോളമായി ഞങ്ങള്‍ ഒരേ വഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരാണ്.

നിങ്ങളുടെ തോളിന്റെ ശക്തിയാണ് ഞങ്ങളുടെ ഊര്‍ജ്ജം

ഞങ്ങളുടെ പേരില്‍ തര്‍ക്കിച്ചും കലഹിച്ചു സ്‌നേഹിച്ചും നിങ്ങളൊരുപാട് കാലം രണ്ട് തോളുകളിലേറ്റി ഞങ്ങളെ കൊണ്ടു പോയിട്ടുണ്ട്. നിങ്ങളുടെ തോളിന്റെ ശക്തിയാണ് ഞങ്ങള്‍ക്കെന്നും ഊര്‍ജ്ജം പകര്‍ന്നത്. തീര്‍ച്ചയായും ഈ നിമിഷം എനിക്കും നിങ്ങള്‍ക്കും മറക്കാന്‍ കഴിയാത്തതാവട്ടെ, മറക്കാന്‍ കഴിയാത്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മോഹന്‍ലാലിനെ എനിക്ക് സ്വകാര്യമായി ആദാരിക്കാം.. പക്ഷെ ഇത്

മോഹന്‍ലാലിന്, എന്റെ സഹോദരന് ആദരവ് നല്‍കാന്‍ ഇത്രയും വലിയൊരു ആള്‍ക്കൂട്ടം ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ വ്യക്തിപരമായ, സ്വകാര്യമായ സന്തോഷമാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങളെ അതിന് സാക്ഷി നിര്‍ത്തുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ ഹൃദയം കൊണ്ട് ഞാനദ്ദേഹത്തെ ആദരിക്കുന്നു സ്‌നേഹിക്കുന്നു- മമ്മൂട്ടി പറഞ്ഞു

മമ്മൂട്ടിയുടെ വാക്കുകള്‍ കേള്‍ക്കണ്ടേ

മോഹനം 2016 ല്‍ മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്നത് കണ്ടുകൊണ്ട് കേള്‍ക്കാം

English summary
I am always admiring and loving Mohanlal says Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam