ഞാന്‍ വളരെ നിഷ്‌കളങ്കനായ കള്ളനാണ്: നീരജ് മാധവ്
ഏഴ് ഐശ്വര്യമുള്ള കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമ ശ്രീ തസ്‌കര. ആസിഫ് അലി, പൃഥ്വിരാജ് തുടങ്ങിയവരാണ് ആ ഏഴ് കള്ളന്മാരായി എത്തുന്നത്. അക്കൂട്ടത്തില്‍ യുവതാരം നീരജ് മാധവുമുണ്ട്.
ചിത്രത്തില്‍ താന്‍ വളരെ നിഷ്‌കളങ്കമായ കള്ളനെയാണ് അവതരിപ്പിക്കുന്നതെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നീരജ് പറഞ്ഞു. ഒരു കള്ളനായുള്ള അഭിനയവും ഏറെ വ്യത്യസ്തവും തമാശ നിറഞ്ഞതുമായിരുന്നത്രെ.

ദേശീയ പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ രണ്ടാമത്തെ ചിത്രമാണ് സപ്തമശ്രീ തസ്‌കര. അഞ്ച് ഐശ്വര്യമുള്ള കള്ളന്മാര്‍ എന്നാണ് സിനിമയുടെ പേരിന്റെ അര്‍ത്ഥം. ജീവിത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ നേരിടേണ്ടിവന്നവരുടെ മധുരപ്രതികാരത്തിന്റെ കഥയാണിത്. ഷാജി നടേശന്‍, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരനായും നീരജ് മാധവ് അഭിനയിക്കുന്നുണ്ട്. ബഡ്ഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നീരജ് മെമ്മറീസ്, ഒരു ഇന്ത്യന്‍ പ്രണയ കഥ, ദൃശ്യം, 1983 തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.


Click it and Unblock the Notifications











