ഞാന്‍ മഞ്ജുവിന്റെ കടുത്ത ആരാധകനാണെന്ന് തെലുങ്ക് സംവിധായകന്‍
മഞ്ജുവിന് ആരാധകര്‍ ഇങ്ങ് കേരളത്തില്‍ മാത്രമല്ല. തമിഴിലും തെലുങ്കിലും കന്നടിലുമുണ്ട്. ഇപ്പോള്‍ ഒരു തെലുങ്ക് സംവിധായകനാണ് പറഞ്ഞിരിക്കുന്നത്, താന്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണെന്ന്.
സൂര്യയെയും മഞ്ജു വാര്യരെയും താര ജോഡികളാക്കി തമിഴില്‍ ഒരു ചിത്രമൊരുങ്ങുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'മനം' എന്ന സൂപ്പര്‍ഹിറ്റ തെലുങ്ക് ചിത്രമൊരുക്കിയ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യര്‍ സൂര്യയ്ക്ക് നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംവിധായകനാണ് ഇപ്പോള്‍ താന്‍ മഞ്ജുവിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞിരിക്കുന്നത്.

അതേ സമയം തന്റെ അടുത്ത ചിത്രത്തിലെ നായിക മഞ്ജുവാണെന്ന കാര്യം തീരുമാനമായിട്ടില്ലെന്നും വിക്രം കുമാര്‍ സൂചിപ്പിച്ചു. സൂര്യയെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രം തന്നെയാണ് അടുത്ത പ്രൊജക്ട്. പക്ഷെ അതിന്റെ തിരക്കഥാ എഴുത്ത് പുരോഗമിക്കുന്നതേയുള്ളൂ. അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
മഞ്ജു വാര്യര്‍ക്കൊപ്പം ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയ സന്തോഷമാണ്. ഞങ്ങളുടെ ജെനറേഷനില്‍പെടുന്ന നായികയാണവര്‍. എന്റെ ഇഷ്ടപ്പെട്ട നടി. ഞാന്‍ മഞ്ജുവിന്റെ കടുത്ത ആരാധകനാണ്. എന്റെ ചിത്രത്തിലെ നല്ലൊരു വേഷവുമായി ഞാന്‍ മഞ്ജുവിനെ സമീപിക്കുമെന്നും വിക്രം കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications