»   » നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതയായ നായികയാണ് അനു ഇമ്മാനുവല്‍. നായികയായ അഭിനയിച്ച ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അനു ഇമ്മാനുവലിന്റെ പ്രധാന്യം കുറവായിരുന്നെങ്കിലും നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു.

പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അനു ഇമ്മാനുവല്‍

ഇപ്പോള്‍ തെലുങ്ക് ഇന്റസ്ട്രിയില്‍ തിരക്കിലാണ് അനു. ഓക്‌സിജന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനു തന്റെ ആദ്യ നായകനെ കുറിച്ച് സംസാരിക്കുകയുണ്ടായി. താനൊരു വലിയ നിവിന്‍ പോളി ഫാന്‍ ആണെന്ന് അനു പറയുന്നു. തുടര്‍ന്ന് വായിക്കൂ...

നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

പ്രേമം സിനിമ കണ്ടതിനുശേഷം നിവിന്റെ ഫാനായിരുന്നു ഞാന്‍. ഇത്രപെട്ടെന്ന് നിവിന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല- അനു പറയുന്നു

നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

ലൊക്കേഷനില്‍ നിവിന്‍ നിവിന്റെ കാര്യങ്ങളില്‍ ശ്രദ്ധിച്ച് നില്‍ക്കുകയെ ഉണ്ടായിരുന്നുള്ളൂ. ചില സന്ദര്‍ഭങ്ങളില്‍ നല്ല ചില കോമഡിയൊക്കെ പറയും. അതല്ലാതെ ബാക്കിയുള്ളവരുടെ ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലുകള്‍ നടുത്തന്നത് ഞാന്‍ കണ്ടിട്ടില്ല എന്ന് അനു പറഞ്ഞു

നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

തെലുങ്കില്‍ ഒരു ചിത്രവുമായി തിരക്കിലായത് കാരണമാണ് അമല്‍ നീരദ് ചിത്രം ഒഴിവാക്കിയത്. അമല്‍ നീരദ് ചിത്രത്തിന് വലിയൊരു ടീമുമായി വിദേശത്തേക്ക് പോകേണ്ടതുണ്ട്. അപ്പോള്‍ ഡേറ്റിന്റെ പ്രശ്‌നം വന്നു.

നിവിന്‍ നിവിന്റെ കാര്യം മാത്രമേ നോക്കൂ; അനു ഇമ്മാനുവല്‍ പറയുന്നു

ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജ്യോതി കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി തന്ദ്, റാഷി ഖന്ന, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

English summary
I am big fan of Nivin Pauly says Anu Emmanuel
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam