»   » എനിക്ക് മോഹന്‍ലാല്‍ ആകേണ്ട.. കാരണം എന്താണെന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു!!!

എനിക്ക് മോഹന്‍ലാല്‍ ആകേണ്ട.. കാരണം എന്താണെന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു!!!

Posted By:
Subscribe to Filmibeat Malayalam
തനിക്ക് മോഹന്‍ലാല്‍ ആകേണ്ടെന്ന് പൃഥ്വിരാജ് | filmibeat Malayalam

ഈ അടുത്തിടെ ആസിഫ് അലിയോട്, പെട്ടന്ന് ഒരു ദിവസം എഴുന്നേറ്റ് കണ്ണാടി നോക്കുമ്പോള്‍ പൃഥ്വിരാജ് ആയിരിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍, ആദ്യം ചെയ്യുന്ന കാര്യം എന്തായിരിയ്ക്കും എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാന്‍ കുറേ ഇംഗ്ലീഷ് പറയുമെന്നും എന്റെ ഇംഗ്ലീഷ് ശരിയാണോ എന്ന് പരിശോധിക്കും എന്നുമായിരുന്നു ആസിഫിന്റെ മറുപടി.

ഇതേ ചോദ്യം ഇന്ത്യഗ്ലിഡ്‌സ് അഭിമുഖത്തില്‍ പൃഥ്വിരാജിനോടും ചോദിച്ചു. മോഹന്‍ലാല്‍ ആയാല്‍ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും.. എന്നാല്‍ തനിക്ക് മോഹന്‍ലാല്‍ ആകേണ്ട എന്നും പൃഥ്വിരാജ് പറഞ്ഞു. അതെന്തുകൊണ്ടാണെന്നും നടന്‍ വിശദീകരിക്കുന്നുണ്ട്.

വിമാനം പറക്കുന്നു, സുപ്രിയയുമായുള്ള ആദ്യത്തെ വിമാന യാത്ര എങ്ങോട്ടായിരുന്നു.. പൃഥ്വി പറയുന്നു

ഒരുപാടുണ്ട്

അങ്ങനെ പെട്ടന്ന് ഒരു ദിവസം മോഹന്‍ലാല്‍ ആയാല്‍ എനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതിലേത് ആദ്യം ചെയ്യും എന്നാണ് ഇപ്പോള്‍ കണ്‍ഫ്യൂഷന്‍ എന്ന് പൃഥ്വി പറയുന്നു.

വലിയ ആരാധകന്‍

ഞാന്‍ ലാലേട്ടന്റെ വലിയ ആരാധകനാണ്. ഇപ്പോള്‍ ഞാനും ലാലേട്ടനും ഒരേ ബില്‍ഡിങിലാണ് താമസിക്കുന്നത്. ഇടയ്ക്കിടെ ഞങ്ങള്‍ കാണാറുണ്ട്.

ലാലേട്ടനാകേണ്ട

പെട്ടന്നൊരു ദിവസം ലാലേട്ടനായാല്‍ എന്ത് ചെയ്യും എന്നെനിക്കറിയില്ല.. പക്ഷെ എനിക്ക് ലാലേട്ടനാകേണ്ട. കാരണം, ഭയങ്കര ആരാധനയുള്ളവരെ ദൂരെ നിന്ന് കാണുമ്പോഴുള്ള 'ഫാസിനേഷനുണ്ട്' അതാണ് എനിക്ക് കുറച്ചുകൂടെ ഇഷ്ടം.

ഡിപ്ലോമാറ്റിക്കാകുന്നുണ്ടോ

മമ്മൂട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് എന്ന് പറയുമ്പോള്‍ നിങ്ങള്‍ കരുതും ഞാന്‍ ഡിപ്ലോമാറ്റിക് ആകുന്നതാണെന്ന്. ആണെന്ന് തന്നെ കൂട്ടിക്കോളൂ. കാരണം ഇവരെ രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാണ് മലയാളികള്‍ക്ക്. രഹസ്യമായെങ്കിലും ഇരുവരെയും ആരാധിക്കാത്ത മലയാളികളുണ്ടാവില്ല - പൃഥ്വി പറഞ്ഞു.

ലൂസിഫര്‍ എന്തായി

ലൂസിഫറിന്റെ തിരക്കഥ എഴുത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഷൂട്ടിങ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. എന്തായാലും 2018 ല്‍ അതുണ്ടാവും - പൃഥ്വിരാജ് അറിയിച്ചു.

English summary
I am big fan of Laletten : Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X