ഭാവന വിവാഹത്തിന് മാനസികമായി തയ്യാറെടുക്കുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭാവനയുടെ വിവാഹക്കാര്യം ആരാധകര്‍ക്കിടയില്‍ ചൂടു പിടിച്ച ചര്‍ച്ചയായിരുന്നു. ഇടയ്ക്ക് ഗുരുവായൂരില്‍ വച്ച് ഭാവന വിവാഹിതയായെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകള്‍ക്കുള്ള മറുപടിയായി പലതവണ ഭാവനതന്നെ പ്രത്യക്ഷപ്പെട്ട് വിശദീകരണം തന്നപ്പോള്‍ അതൊക്കെ ഒന്ന് കെട്ടടങ്ങിയതായിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ വിവാഹം ചര്‍ച്ചയാകുന്നു.
ഇത്തവണ ഒരു അഭിമുഖത്തിലെ ഭാവനയുടെ വാക്കുകളാണ് ഗോസിപ്പു വീരന്മാര്‍ ചൂണ്ടയിട്ടു പിടിച്ചിരിക്കുന്നത്. സിനിമയില്‍ ഒത്തിരി വിവാഹബന്ധങ്ങളും മറ്റും ഭാവന അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയല്ലല്ലോ ജീവിതം. അതുകൊണ്ട് ആ അറിവുകളുമായി വിവാഹം കഴിക്കാന്‍ പോയാല്‍ ശരിയാവില്ലെന്ന് മനസ്സിലായതുകൊണ്ടാവാം, വിവാഹത്തിന് മാനസികമായി തയ്യാറെടുക്കുകയാണെന്നാണ് ഭാവന അറിയിച്ചിരിക്കുന്നത്.

വിവാഹം കഴിക്കാന്‍ റെഡിയാണ്. ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യമാണ് വിവാഹം. തിരക്കിട്ട് ഒരു തീരുമാനം എടുക്കാന്‍ വയ്യ. എന്നിരിക്കിലും ആ മഹത്തായ ദിവസത്തിന് വേണ്ടി താന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഒരു അഭിമുഖത്തിനിടെയാണ് ഭാവന പറഞ്ഞത്.
ഒരു വിവാഹത്തിനെന്താ ഇത്രയ്ക്ക് ചിന്തിക്കാനെന്ന് ചിലര്‍ ചോദിച്ചേക്കാം. പൊതുവെ ആയുസില്ലാത്ത താരദാമ്പത്യങ്ങള്‍ തന്നെ അതിനുള്ള ഉത്തരമാണല്ലോ. ഒപ്പം അഭിനയിക്കുന്ന പല താരങ്ങളുടെയും വിവാഹത്തിനും വിവാഹമോചനത്തിനും സാക്ഷ്യം വഹിച്ചതുകൊണ്ടാവാം വിവാഹത്തെ കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഭാവനയെയും പ്രേരിപ്പിച്ചത്. എന്തായലും വൈകാതെ ഉചിതമായ ഒരു തീരുമാനത്തിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications