»   » സെക്കന്‍ഷോ നായിക ഇനി ചെയ്യേണ്ടത്

സെക്കന്‍ഷോ നായിക ഇനി ചെയ്യേണ്ടത്

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയിലേക്ക് ദിനംപ്രതി പുതുമുഖനായികമാര്‍ കടന്നു വന്നുകൊണ്ടിരിക്കയാണ്. പലരും ആദ്യസിനിമയ്ക്കപ്പുറം പിടിച്ചു നില്ക്കാനാവാതെ അണിയറയിലേക്കു മടങ്ങുന്നു. ഒരു സിനിമാ നടിയുടെ പരമ്പരാഗത ലുക്കില്ലെങ്കിലും ഭാഗ്യമുള്ള നടിയാണ് ഗൗതമിനായര്‍. ആദ്യസിനിമ കൊണ്ടുതന്നെ ഇനിയൊരു സിനിമയ്ക്കിവള്‍ കൊള്ളില്ല എന്ന രീതിയിലാണ് സെക്കന്റ് ഷോയിലെ കഥാപാത്രത്തെ കണ്ടപ്പോള്‍ തോന്നിയത്. മമ്മൂട്ടിയുടെ പുത്രന് തുടക്കം കുറിച്ചതുകൊണ്ട് മാത്രം സിനിമ കഷ്ടിച്ചു രക്ഷപ്പെട്ടു
എന്നുപറയാം.

പ്രഥമചിത്രത്തിലെ ഗൗതമിയുടെ പ്രകടനത്തെ സിനിമ അറിയുന്നവര്‍ വിലയിരുത്തുക, തിരക്കഥയും പോരാ സംവിധാനവും പോരാ പിന്നെ ആ കുട്ടി എന്തു കാട്ടാനാ എന്നായിരിക്കും. ദുല്‍ക്കറിനെ കേന്ദ്രീകരിച്ചു നീങ്ങിയ സിനിമയില്‍ നായിക ഒരു പേരിനു മാത്രം.

ലാല്‍ ജോസ് ഗൗതമിയെ തിരിച്ചറിഞ്ഞു പറ്റിയ വേഷവും നല്കി വജ്രമാലയില്‍ കോര്‍ത്തിടുകയും ചെയ്തു. തന്റെ രണ്ടാമത്തെ ചിത്രത്തില്‍ ഇത്ര മനോഹരമായി പര്‍ഫോം ചെയ്യാന്‍ ഗൗതമിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ശരിക്കും മലയാളസിനിമയുടെ ഉള്ളില്‍ ഒരു ലഡു പൊട്ടിയിരിക്കുന്നു എന്നു തന്നെ വെച്ചോളൂ.

നമ്മുടെ സിനിമ പരിചരിച്ചുപോരുന്ന നായിക സങ്കല്‍പത്തിനപ്പുറം അഭിനയത്തിന്റെ അയത്‌നലാളിത്യം കൊണ്ട് ഗൗതമി ഏറെ മുമ്പിലാണ്. ഇത് സൂക്ഷിച്ച് കൊണ്ടുനടക്കുക എന്നത് മാത്രമാണ് നല്ല പോലെ സിനിമ കാണുന്ന ശീലമുള്ള ഈ വലിയ കണ്ണുളളവള്‍ക്കിനി ചെയ്യാനുള്ളത്.

ഗൗതമി നായരുടെ മാനറിസങ്ങള്‍ തമിഴ് സ്‌നിമ ശീലങ്ങളുമായി നന്നായി ഇണങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. തമിഴ് കുട്ടിയായി അഭിനയിച്ചു ശോഭിച്ചതുകൊണ്ടല്ല ഈ അഭിപ്രായം. കുവൈത്തില്‍ പഠിച്ചുവളര്‍ന്നിട്ടും സംസാരത്തിലും നടപ്പിലുമൊക്കെ ഒരു നാടന്‍ ലാളിത്യം ഗൗതമിയെ അറിയാതെ പിന്‍തുടരുന്നുണ്ട്.

ആത്മവിശ്വാസം പ്രകടമാക്കുന്ന മുഖഭാവവും നല്ല സൂചനയാണ്. ഇപ്പോള്‍ കിട്ടിയിരിക്കുന്ന മൈലേജ് കളഞ്ഞുകുളിക്കാതെ മലയാളസിനിമയില്‍ ഇനിവന്നു ചേരാന്‍ നല്ലസാദ്ധ്യതയുള്ള സ്ത്രീകഥാപാത്രങ്ങള്‍ക്കായി കരുതി വെക്കുകയും തമിഴിലെ നല്ല ഒരു കഥാപാത്രത്തേയും ഒഴിവാക്കികളയാതെയുമിരിക്കുക. പ്രശംസയും പ്രശസ്തിയും അഹങ്കാരത്തിനെ ക്ഷണിച്ചു വരുത്താതിരുന്നാല്‍ ഗൗതമിനായര്‍ക്ക് സിനിമയില്‍ നല്ല കാലം വരും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Second Show fame Gauthami Nair has become choosy off late.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam