ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍: രഞ്ജിനി ഹരിദാസ്

By Aswathi

രഞ്ജനി ഹരിദാസ് എന്ത് പറഞ്ഞാലും ചെയ്താലും കുറ്റമാണ്. നല്ലതോ ചീത്തയോ താരത്തെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ കൂടിപ്പോകില്ല. ഫേസ്ബുക്ക് വിമര്‍ശകരുടെ പ്രധാന ഇരയുമാണ് രഞ്ജിനി ഹരിദാസ്. അത് രഞ്ജിനിയ്ക്കുമറിയാം. താന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവളാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞു.

പ്രൈഡ് എന്ന സംഘടനയുടെ റാലി ഫഌഗ് ഓഫ് ചെയ്തതിനാണ് ഒടുവില്‍ രഞ്ജിനിയ്ക്ക് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നത്. കൊച്ചിയില്‍ നടന്ന ആദ്യക്വീര്‍ പ്രൈഡ് മര്‍ച്ചില്‍ സ്വവര്‍ഗാനുരാഗികളുടെ റാലിയ്ക്കും സംഘമത്തിനും പിന്തുണയുമായി എത്തിയ രഞ്ജനി ഹരിദാസിനെ അശ്ലീല ചിത്രങ്ങളും പോസ്റ്റുകളുമിട്ട് ഫേസ്ബുക്കിലൂടെ പലരും വലിച്ചു കീറി. തുടര്‍ന്നു വായിക്കൂ...

ആളുകളെ എനിക്കറിയാം

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

ഞാനെന്ത് ചെയ്യുമ്പോഴും അതിനോട് ആളുകളെങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് നന്നായി അറിയാം എന്ന് രഞ്ജിനി പറയുന്നു.

കേരളം വിട്ടത്

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

വിമര്‍ശനങ്ങളെ എങ്ങനെ നേരിടണം എന്നറിയാത്തതുകൊണ്ടാണ് ചെറുപ്പത്തില്‍ കേരളം വിട്ടത്. പക്ഷെ ഇപ്പോള്‍ എനിക്ക് എന്റെ ശരികളില്‍ വിശ്വാസമുണ്ട്. വിമര്‍ശനങ്ങളെ എങ്ങിനെ നേരിടണം എന്നും അറിയാം.

സ്വവര്‍ഗാനുരാഗികളെ പിന്തുണച്ചത്

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

എനിക്കറിയാവുന്നവരും എന്റെ ചില സുഹൃത്തുക്കളും സ്വവര്‍ഗാനുരാഗികളാണെന്നും അതുകൊണ്ടാണ് താന്‍ അവരെ പിന്തുണച്ചതെന്നും അതില്‍ തെറ്റു തോന്നുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.

നിലപാടുകളിലുറച്ച്

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കെപ്പോഴും കഴിയുന്നുണ്ട്. എന്റെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവരെ എങ്ങിനെ ബാധിക്കുന്നു എന്നെനിക്കറിയില്ല.

എന്താണ് ഞാന്‍ ചെയ്ത തെറ്റ്

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

ഞാന്‍ മറഡോണയ്‌ക്കൊപ്പം ഡാന്‍സ് ചെയ്തു, അവരെന്നെ ചുംമ്പിച്ചു, ഞാനത് ആസ്വദിച്ചു. സ്വവര്‍ഗാനുരാഗികളെ ഞാന്‍ പിന്തുണച്ചു. ഇതൊക്കെ എങ്ങിനെയാണ് മറ്റുള്ളവരെ ബാധിക്കുന്നത്.

ഫേസ്ബുക്ക് കമന്റുകളോട്

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

ഫേസ്ബുക്കില്‍ വരുന്ന കമന്റുകളോട് പ്രതികരിക്കാന്‍ എനിക്ക് സമയമില്ല. ഞാനെന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി.

ഒറ്റ ഒരുത്തിയും ശരിയല്ല

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

രഞ്ജിനി നായികയായ ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രം ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. രഞ്ജിനിയുമായി പ്രതിഫലത്തിന്റെ കാര്യത്തില്‍ വന്ന ചില അസ്വരസ്യങ്ങളും ചിത്രത്തിന്റെ പേര് വിവാദത്തിലാകുകയുമൊക്കെ ആയതോടെ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡബ്ള്‍ ബാരല്‍

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡബ്ള്‍ ബാരല്‍ (ഇരട്ട കുഴല്‍) എന്ന ചിത്രത്തിലാണ് രഞ്ജിനി ഇപ്പോള്‍ അഭിനയിക്കുന്നത്. രഞ്ജിനി ഹരിദാസ് തന്നെയായി ഒരു അതിഥി വേഷത്തിലാണ് താരം അഭിനയിക്കുന്നത്.

വിവാഹം ഇല്ലേ?

ഞാന്‍ വിമര്‍ശനങ്ങള്‍ക്കിരയാകാന്‍ വിധിക്കപ്പെട്ടവള്‍

എന്റെ വിവാഹത്തെ കുറിച്ച് അടുത്തിടെ ഒരു തമാശ കൂടെ കേട്ടു. 2015ല്‍ ഞാനന്റെ വരനെ കണ്ടെത്തുമെന്ന്. അതെന്തോ അങ്ങനെ നടക്കട്ടെ എന്നുമാത്രം- രഞ്ജിനി ഹരിദാസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X