ഐശ്വര്യ വരുന്നത് മണിരത്‌നം ചിത്രത്തിലൂടെ തന്നെ
ഐശ്വര്യ റായിയുടെ തിരിച്ചുവരവ് മണിരത്‌നം ചിത്രത്തിലൂടെതന്നെയാണെന്നകാര്യം ഉറപ്പായി. കാന്‍ ചലച്ചിത്രമേളയ്ക്കിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഐശ്വര്യയെ നായികയാക്കി മണിരത്‌നം ഒരു ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നാഗാര്‍ജുന മഹേഷ് ബാബു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുമെന്നും വാര്‍ത്തവന്നു. എന്നാല്‍ പിന്നീട് മണിരത്‌നം ഈ ചിത്രം ഉപേക്ഷിച്ചെന്നും, ഐശ്വര്യ ഇതില്‍ നിന്നും പിന്മാറിയെന്നും മറ്റും പറഞ്ഞുകേട്ടു. എന്തായാലും ഇപ്പോല്‍ ഐശ്വര്യ കാര്യങ്ങള്‍ പറഞ്ഞതോടെ ഈ ചിത്രം ഉപേക്ഷിയ്ക്കപ്പെട്ടിട്ടില്ലെന്നകാര്യം ഉറപ്പായിക്കഴിഞ്ഞു.

മണിരത്‌നം ചിത്രംകൂടാതെ സഞ്ജയ് ഗുപ്ത ഒരുക്കുന്ന ഹിന്ദിച്ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുമെന്നാണ് അറിയുന്നത്. മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് വലിയ സന്തോഷമാണെന്ന് താരം പറഞ്ഞു. ഇതിന് മുമ്പ് മണിരത്‌നം ഒരുക്കിയ ഇരുവര്‍, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഐശ്വര്യയായിരുന്നു നായികയായത്. പുതിയ ചിത്രം തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും ഒരുക്കുന്നത്.
മണിരത്‌നവും സഞ്ജയും നല്‍കിയ തിരക്കഥകളില്‍ ആകര്‍ഷണം തോന്നിയതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു. ഈ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ തന്നെപ്പോലെതന്ന അഭിഷേകും സന്തോഷവാനാണെന്നും മണിരത്‌നവും തങ്ങളുമെല്ലാം ഒരു കുടുംബംപോലെയാണെന്നും താരം പറഞ്ഞു.


Click it and Unblock the Notifications











