»   » നിങ്ങളുടെ ഭാര്യയ്‌ക്കൊപ്പമല്ല ഞാന്‍ വരുന്നത്; കളിയാക്കുന്നവരോട് ചാക്കോച്ചന്‍ ചോദിക്കുന്നു

നിങ്ങളുടെ ഭാര്യയ്‌ക്കൊപ്പമല്ല ഞാന്‍ വരുന്നത്; കളിയാക്കുന്നവരോട് ചാക്കോച്ചന്‍ ചോദിക്കുന്നു

Written By:
Subscribe to Filmibeat Malayalam

സിനിമാ സെറ്റുകളില്‍ കുഞ്ചാക്കോ ബോബനൊപ്പം എന്നും ഭാര്യ പ്രിയെയും കാണും. അത് ആ ദമ്പതിമാര്‍ക്കിടയിലെ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയുമൊക്കെ കാര്യമാണെങ്കിലും പലപ്പോഴും അതിനെ വിമര്‍ശിക്കാനും കളിയാക്കാനും ചിലര്‍ മുതിരാറുണ്ട്. അത്തരക്കാരാടോ കുഞ്ചാക്കോ ബോബന് പറയാനുള്ളത്, നിങ്ങളുടെ ഭാര്യയെയും കൂട്ടി അല്ലല്ലോ, ഞാനെന്റെ ഭാര്യയ്‌ക്കൊപ്പമല്ലേ വരുന്നത് എന്നാണ്.

ഭര്‍ത്താക്കന്മാരുടെ കഷ്ടപ്പാടുകളൊന്നും വീട്ടില്‍ അറിയിക്കാന്‍ പാടില്ല എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ അതൊക്കെ ഭാര്യയും വീട്ടുകാരും കാണണമെന്നും, കഷ്ടപ്പാടിന്റെ വില അറിയണമെന്നുമാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല എന്റെ ഭാര്യ എനിക്കൊപ്പമുണ്ടാവുന്നത് എന്റെ സന്തോഷത്തിന്റെ ഭാഗമാണെന്നും മനോരമയുടെ നേരെ ചൊവ്വേ എന്ന പരിപാടില്‍ സംസാരിക്കവെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

 kunchacko-boban-wife

എന്റെ ഓര്‍മയില്‍ അപ്പച്ചനെയും അമ്മച്ചിയെയും കണ്ടിട്ടുള്ളത് എപ്പോഴും ഒന്നിച്ചാണ്. അത് തന്നെയാണ് ഞാനും പിന്തുടരുന്നത്. എന്റെ വിജയത്തിന് പിന്നില്‍ മൂന്ന് സ്ത്രീകളാണ് ഉള്ളത്. ഒന്ന് അപ്പന്റെ അമ്മ, എന്റെ സ്വന്തം അമ്മ, പിന്നെ ഭാര്യ പ്രിയ. പ്രിയ വളരെ ഹ്യൂമര്‍ സെന്‍സുള്ള ആളാണ്. എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജ്ജി തന്നുകൊണ്ടേയിരിക്കും.

ഭാര്യയെ പ്രദര്‍ശിപ്പിക്കുകയാണ് എന്ന് പറയുന്നതിനോടും യോജിക്കുന്നില്ല. ഭാര്യയെ സെറ്റില്‍ കൊണ്ടുവരുന്നത് എന്റെ സന്തോഷത്തിന്റെ ഭാഗമാണ്. അവളുമായുള്ള കൂട്ടും, തമാശകളും ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ഞാന്‍ ആസ്വദിയ്ക്കുന്നു. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ചിലര്‍ക്ക് കിട്ടാതെ പോകുന്നതോ, കാണാതെ പോകുന്നതോ ആയ ഭാഗ്യങ്ങളായിരിക്കും അത്. എനിക്ക് കിട്ടുണ്ട്. ഞാനത് ആസ്വദിയ്ക്കുന്നമുണ്ട്- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
I am enjoying each and every moment with my wife says Kunchacko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam