എന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ആളിന്റെ ഫോട്ടോ കണ്ട് തകര്‍ന്നു പോയി: കാവ്യ
കാവ്യ മാധവന്റെ വിവാഹം ആഘോഷിച്ചപോലെ മലയാള സിനിമയില്‍ മറ്റൊരു താരത്തിന്റെ വിവഹം ആഘോഷമാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ ആ ദാമ്പത്യ ബന്ധത്തിന് ആയുസ് വളരെ കുറവായിരുന്നു. വന്നതിലും വേഗത്തില്‍ കാവ്യയും നിഷാല്‍ ചന്ദ്രയും വേര്‍പിരിഞ്ഞു.
തുടര്‍ന്ന് കാവ്യയെ രണ്ടാം കെട്ട് കെട്ടിക്കാനുള്ള തിരക്കിലായിരുന്നു മലയാളി പ്രേക്ഷകര്‍. പലര്‍ക്കൊപ്പവും ഗോസിപ്പുകള്‍ വന്നു. കാവ്യ തന്നെ പലകുറി വന്നു പറഞ്ഞു തനിക്ക് വിവാഹമെന്നാല്‍ തന്നെ ഇപ്പോള്‍ പേടിയാണെന്ന്. സോഷ്യല്‍ മീഡിയയാണ് കാവ്യയുടെ വിവാഹത്തിന് ഇപ്പോള്‍ പ്രാചരണം നല്‍കുന്നത്.

എന്നാല്‍ അടുത്തിടെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ഒരു വാര്‍ത്ത കണ്ട്് തകര്‍ന്നു പോയെന്ന് കാവ്യ പറയുന്നു. തന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ഒരാളിന്റെ ഫോട്ടോ വാര്‍ത്തകള്‍ക്കൊപ്പം കണ്ടിരുന്നു. ഇതാണ് ഭയപ്പെടുത്തിയതെന്നു കാവ്യ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായുളള 'കൊക്കൂണ്‍' എന്ന ആപ്ലിക്കേഷന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു കാവ്യ. തന്റെ വിവാഹ നിശ്ചയം നടന്നുവെന്നു പറഞ്ഞ് പ്രചരിപ്പിച്ച ഒരു വാര്‍ത്തയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ തകര്‍ന്നു പോവുകയാണ്. തമിഴ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപമായിരുന്നു ആ ഫോട്ടോയെന്നും അല്പം തമാശയോടെയാണെങ്കിലും കാവ്യ പറഞ്ഞു.
ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടന്‍ ജയറാമും വേദിയില്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications