»   » സ്ത്രീകളെ വെറും പ്രസവിക്കുന്നവളായി മാത്രം കാണുന്ന പുരുഷന്മാരെ എനിക്കിഷ്ടമല്ല എന്ന് അനുപമ പരമേശ്വരന്‍

സ്ത്രീകളെ വെറും പ്രസവിക്കുന്നവളായി മാത്രം കാണുന്ന പുരുഷന്മാരെ എനിക്കിഷ്ടമല്ല എന്ന് അനുപമ പരമേശ്വരന്‍

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ സ്ത്രീപക്ഷ ചിന്താഗതിയെ കുറിച്ച് അനുപമ പരമേശ്വരന്‍ വ്യക്തമാക്കുന്നു. സ്ത്രീകളെ വെറും പ്രസവിക്കുന്നവളായി മാത്രം കാണുന്ന പുരഷന്മാരെ തനിക്ക് ഇഷ്ടമല്ല എന്ന് അനുപമ പരമേശ്വരന്‍.

അനുപമ പരമേശ്വരന്‍ ധനുഷിന്റെ കരണത്തടിച്ചു; കാണൂ

ഞാനൊരു ഫെമിനിസ്റ്റാണെന്നും നടി വ്യക്തമാക്കി. പക്ഷെ പുരുഷ വിരോധിയല്ല. തന്റെ സ്ത്രീ - പുരുഷ സങ്കല്‍പങ്ങളെ കുറിച്ച് പ്രേമം നായിക അനുപമ പരമേശഅവരന്‍ എന്താണ് പറയുന്നത് എന്ന് വായിക്കാം.

ഞാനൊരു ഫെമിനിസ്റ്റാണ്

ഞാനൊരു ഫെമിനിസ്റ്റാണെന്ന് അനുപമ പരമേശ്വരന്‍. നമുക്ക് ചുറ്റും കണ്ണോടിച്ചാലറിയാം എത്രയോ സ്ത്രീകള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടുന്നുണ്ടെന്ന് അനുപമ പറയുന്നു.

സ്ത്രീകളുടെ നേട്ടം

എന്റെ മനസ്സിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് സുനിത കൃഷ്ണന്‍. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളില്‍ നിന്നാണ് അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം ലഭിച്ചത്. ഇത്തരം ഓരോ നേട്ടങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു.

പുരുഷ വിരോധിയല്ല

ഞാനൊരു ഫെമിനിസ്റ്റാണ്. അതിനര്‍ത്ഥം പുരുഷ വിരോധിയെന്നല്ല. ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക്‌സ് മെഡല്‍ നേടിയത് രണ്ട് ചുണക്കുട്ടികളല്ലേ? സാക്ഷിയേയും സിന്ധുവിനേയും അഭിനന്ദിച്ച് വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പോസ്റ്റിട്ടപ്പോള്‍ ഞാനും അഭിമാനിച്ചു. ഞാനും ഒരു പെണ്‍കുട്ടിയാണല്ലോ എന്നോര്‍ത്ത്.

പുരുഷ സങ്കല്‍പം

സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്ന പുരുഷന്മാരെയാണ് എനിക്കിഷ്ടം. അവര്‍ക്കാണ് എന്നുമെന്റെ സല്യൂട്ട്. സ്ത്രീകളല്ലേ അവള്‍ പ്രസവിക്കാനുള്ളതാണ്, ഇത്ര സ്വാതന്ത്ര്യം മതി എന്ന മനോഭാവത്തോട് ഒട്ടും യോജിപ്പില്ല. സ്ത്രീപക്ഷ ചിന്തകളുണ്ടാവുമ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടാറും ഷെയര്‍ ചെയ്യാറുമുണ്ട്- അനുപമ പറഞ്ഞു.

അനുപമയുടെ ഫോട്ടോസിനായി

English summary
I am a feminist says Anupama Parameswaran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam