»   » അയ്യോ!! അതോര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണ്; പൃഥ്വിയുടെ സെറ്റിലെ അനുഭവത്തെ കുറിച്ച് പ്രിയ

അയ്യോ!! അതോര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കമാണ്; പൃഥ്വിയുടെ സെറ്റിലെ അനുഭവത്തെ കുറിച്ച് പ്രിയ

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്ര എന്ന ചിത്രം ഇതിനോടകം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ഒരു ഹൊറര്‍ത്രില്ലര്‍ ചിത്രമായ എസ്രയുടെ ഷൂട്ടിങ് സെറ്റില്‍ പ്രേതബാധ ഉണ്ടായി എന്നും വികാരിയച്ചനെ വിളിച്ച് വ്യഞ്ചരിപ്പിച്ചു എന്നുമൊക്കെ കേട്ടു.

പൃഥ്വിയുടെ സെറ്റില്‍ വീണ്ടും പ്രേതബാധ; പ്രേതത്തെ പേടിയില്ലെന്ന് പറഞ്ഞ സുദേവും നടുങ്ങി!!


തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവങ്ങളുടെ നടുക്കത്തില്‍ നിന്ന് താനിപ്പോഴും മുക്തയായിട്ടില്ല എന്ന് പ്രിയ പറയുന്നു. തുടര്‍ന്ന് വായിക്കാം


പ്രിയയുടെ ആദ്യത്തെ മലയാള സിനിമ

ബോളിവുഡിലും കോളിവുഡിലും ടോളുവുഡിലുമൊക്കെ കഴിവ് തെളിയിച്ച പ്രിയ ആനന്ദിന്റെ ആദ്യ മലയാള സിനിമയാണ് എസ്ര. ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചു തന്നെ മറക്കാന്‍ കഴിയാത്ത ഒത്തിരി അനുഭവങ്ങള്‍ നടിക്കുണ്ടായി


ആ നടുക്കം ഇപ്പോഴും എന്നെ വിട്ടു പോയില്ല

എസ്രയിലെ അനുഭവത്തെ കുറിച്ച് ചോദിച്ചുപ്പോള്‍, അയ്യോ..!! അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് നടുക്കം തോന്നുന്നു എന്നാണ് നടി പറഞ്ഞത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പഴയ ബംഗ്ലാവില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.


എന്താണ് പ്രിയയുടെ അനുഭവം

ഷൂട്ടിങ് നടന്ന് കൊണ്ടിരിയ്ക്കുമ്പോള്‍ കറണ്ട് പോവും. ഇടയ്ക്കിടെ ആവര്‍ത്തിച്ചപ്പോള്‍ ജെനറേറ്റര്‍ കൊണ്ടു വന്നു. ഷൂട്ടിങ് വീണ്ടും തുടങ്ങുമ്പോഴേക്കും ജനറേറ്ററും തകരാറിലായി. വേറെ ഒരു ജനറേറ്റര്‍ സംഘടിപ്പിച്ച് ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും ക്യാമറ റിപ്പയറായി. ഇതാവര്‍ത്തിച്ചപ്പോഴാണ് വികാരിയച്ചനെ വിളിച്ച് വ്യഞ്ചരിപ്പിച്ചത്- പ്രിയ പറഞ്ഞു.


കന്നടയില്‍ തിരക്കിലാണ്

എസ്രയ്ക്ക് പുറമെ മറ്റൊരു ചിത്രത്തില്‍ കൂടെ പ്രിയ ആനന്ദ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്. രാജ്കുമാരാ എന്ന കന്നട ചിത്രത്തില്‍ പുനീത് രാജ്കുമാറിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്.


English summary
I am freaking out on the sets of Ezra: Priya Anand
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam