മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് ആലോചിക്കുന്നില്ല എന്ന് ഭാവന
വിവാഹ ശേഷം എല്ലാ നായികമാരെയും പോലെ ഭാവന സിനിമാ ലോകത്ത് നിന്ന് നീണ്ട ഇടവേളകളൊന്നും എടുത്തിട്ടില്ല. പക്ഷെ മലയാളത്തില്‍ നിര്‍ത്തി കന്നടയിലേക്ക് പോയി എന്ന് മാത്രം. വിവാഹം ശേഷം ഭാവന ചെയ്യുന്ന ആദ്യ സിനിമയും കന്നടയിലാണ്. 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കായ 99 റിലീസിന് തയ്യാറെടുക്കുകയാണ്.

ഇനി മലയാളത്തിലേക്ക് എപ്പോഴാണ് എന്ന ചോദ്യത്തോട് ഭാവന പ്രതികരിച്ചു. സത്യസന്ധമായി പറയുകയാണെങ്കില്‍ മലയാളത്തില്‍ നിന്ന് ഒരുപാട് നല്ല അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഒരു മലയാള സിനിമ ഞാന്‍ ഏറ്റെടുത്തിട്ടില്ല. മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് ഇപ്പോള്‍ ആലോചിക്കുന്നില്ല. കന്നടയില്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്- ഭാവന പറഞ്ഞു
ഒരു റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മലയാളത്തിലേക്കുള്ള മടങ്ങിവരവിനെ സംബന്ധിച്ച് ഭാവന സംസാരിച്ചത്. നമ്മള്‍ എന്ന ചിത്രത്തെ കുറിച്ചുള്ള അരങ്ങേറ്റത്തെ കുറിച്ചും ആദ്യ ഷോട്ടിനെ കുറിച്ചും ആദ്യ പുരസ്‌കാരത്തെ കുറിച്ചുമൊക്കെ ഭാവന അഭിമുഖത്തില്‍ സംസാരിച്ചു.
99 പ്രി പ്രൊഡക്ഷന്‍ ജോലികളിലാണ്. ഇന്‍സ്‌പെക്ടര്‍ വിക്രം, മൈ നെയിം ഈസ് അന്‍ജി എന്നീ രണ്ട് കന്നട ചിത്രങ്ങളിലാണ് നിലവില്‍ ഭാവന അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കന്നട സിനിമാ നിര്‍മാതാവായ ഭര്‍ത്താവ് നവീണിന്റെ പൂര്‍ണ പിന്തുണ ഭാവനയ്ക്കുണ്ട്.


Click it and Unblock the Notifications











