ഞാന്‍ എആര്‍ റഹ്മാന്റെ കടുത്ത ആരാധകനാണെന്ന് സച്ചിന്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിനെ ആരാധിക്കാത്തവരില്ല. മരിയ ഷവര്‍പ്പോവയ്‌ക്കൊഴികെ ലോകത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം സച്ചിനെ അറിയാമെന്ന് തന്നെയാണ് വിശ്വാസം. എന്നാല്‍ ഈ സച്ചിന് ഒരാളോട് കടുത്ത ആരാധകനയാണ്. ആരാണെന്നാണോ, എ ആര്‍ റഹ്മാന്‍.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എആര്‍ റഹ്മാനോടും പാട്ടുകോളോടും തനിക്കുള്ള പ്രിയത്തെ കുറിച്ച് ക്രിക്കറ്റ് ദൈവം പറഞ്ഞത്. പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്കൊരുപാട് ഇഷ്ടമാണെന്നും വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ എപ്പോഴും കൈയ്യില്‍ ഒരു ഐപാഡ് ഉണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു.

വെസ്റ്റേണ്‍ മ്യൂസിക് കേള്‍ക്കാനാണത്രെ സച്ചിന് കൂടുതല്‍ ഇഷ്ടം. ലതാ മങ്കേഷ്‌കര്‍, ആശ ഭോസ് ലെ, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ശ്രയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, സോനു നിഗം തുടങ്ങിവരുടെ പാട്ടുകളെല്ലാം വലിയ ഇഷ്ടമാണ് സച്ചിന്.
തൊണ്ണൂറുകളില്‍ ഹിന്ദിഗാനം കുറച്ച് പിന്നോട്ട് പോയെന്നാണ് തന്റെ തോന്നലെന്ന് സച്ചിന്‍ പറഞ്ഞു. പക്ഷെ എ ആര്‍ റഹ്മാന്റെ വരവ് ആ അവസ്ഥയെ മാറ്റി. അദ്ദേഹം നമ്മുടെ ഗാനങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. ഞാനദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്. ഒപ്പം എന്റെ നല്ല സുഹൃത്തുമാണ് റഹ്മാനെന്ന് സച്ചിന്‍ പറഞ്ഞു.


Click it and Unblock the Notifications











