'മമ്മൂട്ടിയെയല്ല, മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

By Aswathi

നടിമാരോട് ആരാണ് ഇഷ്ടപ്പെട്ട നടന്‍ എന്ന് ചോദിച്ചാല്‍ എല്ലാവരെയും ഇഷ്ടമാണെന്ന് പറയും. അങ്ങനെ പറയാന്‍ പാടില്ല ആരുടെയെങ്കിലും പേരെടുത്ത് പറയണം എന്ന് പറഞ്ഞാല്‍, ഒന്നുകൂടെ ആലോചിച്ചിട്ട് പറയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണെന്ന്. പിന്നെയും ചോദ്യകര്‍ത്താന് ആവര്‍ത്തിക്കും, ഇവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം? പിന്നെയും താരം ഉരുളും..അങ്ങനെയൊന്നുമില്ല രണ്ട് പേരെയും ഒരു പോലെ ഇഷ്ടമാണ്.

എന്നാല്‍ ബാംഗ്ലൂരില്‍ നിന്നെന്നെത്തിയ, മലയാള സിനിമയെ ഇഷ്ടപ്പെടുകയും മലയാളത്തില്‍ അഭിനയിക്കുകയും ചെയ്യുന്ന വിനുത ലാലിന് അങ്ങനെ നയപരമായ ഇഷ്ടങ്ങളില്ല. കൂടുതല്‍ ഇഷ്ടം മോഹന്‍ലാലിനെ തന്നെയാണ്. പറങ്കിമല എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ വിനുത ബാംഗ്ലൂര്‍ക്കാരിയാണെന്ന സത്യം പലര്‍ക്കും അറിയില്ല. എന്നാല്‍ കന്നട ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വിനുതയുടെ വിശേഷങ്ങളിലേക്ക്.

ബാംഗ്ലൂര്‍ക്കാരി

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

യുപിയിലാണ് വേരുകള്‍. പഠിച്ചതു വളര്‍ന്നതുമെല്ലാം ബാംഗ്ലൂരിലാണ്. അച്ഛന്‍ ബാംഗ്ലൂരില്‍ ഗാര്‍മെന്റ് ബിസ്‌നസാണ്.

ബാംഗ്ലൂരിലെ സാധരണ ജിവിതം

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

ബാംഗ്ലൂരിലെ സാധാരണക്കാരിയായി ജീവിക്കാനാണത്രെ വിനുത ലാലിന് ഇഷ്ടം.

കന്നട ചിത്രങ്ങളില്‍ അഭിനിയിക്കില്ല

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

ബാംഗ്ലൂര്‍ക്കാരിയാണെങ്കിലും കന്നട ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് വിനുത ആദ്യമെ വ്യക്തമാക്കി കഴിഞ്ഞു.

തമിഴും മലയാളവും പ്രിയ

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

തമിഴിലും മലയാളത്തിലും അഭിനയിക്കാനാണ് വിനുതയ്ക്ക് ഇഷ്ടം. ഇപ്പോള്‍ അഭിനയിക്കുന്നതും ഈ രണ്ട് ഭാഷകളിലാണ്.

സിനിമാ മോഹം

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സിനിമാ നടിയാകാന്‍ ആഗ്രഹമായിരുന്നു.

മോഡലിങ്

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

സിനിമാ മോഹവുമായി നടന്ന വിനുതയ്ക്ക് അതിന് വഴിതുറന്നത് മോഡലിങാണ്. കോളേജില്‍ മോഡലിങ് രംഗത്ത് സജീവമായതോടെയാണ് സിനിമയില്‍ അവസരം ലഭിച്ചത്.

പറങ്കിമലയില്‍

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

കാസ്റ്റിങ് ഡയറക്ടര്‍ വഴിയാണ് പറങ്കിമലയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുമ്പ് ഇറങ്ങിയ സിനിമയാണെന്നറിയില്ലായിരുന്നു. ഷൂട്ടിങിന് ശേഷമാണ് പഴയ സിനിമ കണ്ടത്. തന്റെ ഭാഗം ഭംഗിയാക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നതായി വിനുത പറഞ്ഞു.

ഗ്ലാമറസായോ

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെട്ടതുപ്രകാരം അഭിനയിച്ചുവെന്നും ഗ്ലാമറസ്സായി എന്ന തോന്നിയില്ലെന്നും വിനുത പറയുന്നു.

 മലയാളമറിയാമോ

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

മലയാളം പറയാന്‍ അറിയില്ല. പക്ഷെ കേട്ടാലറിയാമെന്ന് വിനുത പറഞ്ഞു. താനൊരു മലയാളിയാണെന്ന് വിശ്വസിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിനുത പറയുന്നു.

ബോളിവുഡിലേക്കുമില്ല

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

കന്നടയില്‍ ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാനും ആ താരത്തിന് താത്പര്യമില്ല.

 മലയാളത്തിലെ ഇഷ്ടതാരം

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

മലയാള സിനിമകള്‍ കാണുന്ന വിനുതയ്ക്ക് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണ്. ഇവരിലാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിനെയാണെന്ന് മടിക്കാതെ പറയുമെന്നും താരം വ്യക്തമാക്കി.

പുതിയ ചിത്രങ്ങള്‍

'മോഹന്‍ലാലിനെയാണ് കൂടുതല്‍ ഇഷ്ടം'

സണ്ണിവെയ്‌നിനൊപ്പം സാരഥി, ജോണി ആന്‍ണി സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രം എന്നിവയിലാണ് ഇനി അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X