»   » സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ സുന്തുഷ്ടനാണ്, പക്ഷെ ഫോട്ടോ കാണിക്കില്ല എന്ന് ജാസി ഗിഫ്റ്റ്

സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ സുന്തുഷ്ടനാണ്, പക്ഷെ ഫോട്ടോ കാണിക്കില്ല എന്ന് ജാസി ഗിഫ്റ്റ്

Posted By: Rohini
Subscribe to Filmibeat Malayalam

ലജ്ജാവതിയേ എന്ന പാട്ട് പാടി കേരളക്കരയെ ആവേശത്തിലാക്കിക്കൊണ്ടാണ് ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും മലയാളി മനസ്സിലേക്ക് കയറിയത്. പിന്നീട് ആവേശം കൊള്ളിയ്ക്കുന്നതും രസിപ്പിയ്ക്കുന്നതും ആസ്വദിക്കാനായതുമായ ഒത്തിരി ഗാനങ്ങളുമായി ജാസി ഗിഫ്റ്റ് എത്തി.

ശാലു മേനോനെ കുറിച്ച് അപവാദം പറഞ്ഞ സീരിയല്‍ താരത്തിന് ഭര്‍ത്താവ് സജി നായര്‍ നല്‍കിയ മറുപടി

ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആളുകള്‍ക്കെല്ലാം അറിയാമായിരിയ്ക്കാം. എന്നാല്‍ കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന്‍ താത്പര്യമില്ല എന്ന് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് പറഞ്ഞു.

വിവാഹം വൈകിയോ

വിവാഹം കഴിക്കാന്‍ വൈകിപ്പോയോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം കൂടെയാണ് പറയുന്നത്, കറക്ട് സമയത്ത് തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്. പ്രായത്തില്‍ പക്വത വന്നിട്ട് വിവാഹം കഴിയ്ക്കുന്നതാണ് ഉത്തമം. ഏത് പ്രശ്‌നം വന്നാലും തരണം ചെയ്യാന്‍ പക്വത ആവശ്യമാണ്. അതില്ലാതെ ചെറുപ്രായത്തില്‍ വിവാഹം ചെയ്യുമ്പോഴാണ് ദാമ്പത്യത്തില്‍ വിള്ളലുകള്‍ സംഭവിയ്ക്കുന്നത്.

ആഗ്രഹിച്ചത് കിട്ടി

അമിതമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ എനിക്കിഷ്ടമല്ല. നല്ല വിദ്യാഭ്യാസം ഉണ്ടാവണം. എന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളായിരിയ്ക്കണം. ദൈവാനുഗ്രഹത്തിന് ഈ പറഞ്ഞ ഗുണങ്ങളെല്ലാം ഭാര്യ അതുല്യയ്ക്കുണ്ട്. അവള്‍ അധികം സംസാരിക്കാറില്ല.

അറിഞ്ഞ് ചെയ്യുന്നു

സംഗീതവുമായി ബന്ധപ്പെട്ട് എനിക്ക് പലപ്പോഴും ബാംഗ്ലൂരിലും ചെന്നൈയിലും പോകേണ്ടി വരും. ചിലപ്പോഴൊന്നും വീട്ടിലേക്ക് വരാന്‍ സാധിക്കില്ല. ആ സാഹചര്യങ്ങളിലെല്ലാം കണ്ടറിഞ്ഞ് അവള്‍ വീട്ടുകാര്യങ്ങള്‍ മാനേജ് ചെയ്യും.

ബിടെക് അധ്യാപിക

എനിക്ക് സാധിക്കാതെ പോയ മേഖലയിലാണ് അവള്‍ ജോലി ചെയ്യുന്നത്. ബിടെക് അധ്യാപികയാണ്. അധ്യാപകനാകണം എന്നാഗ്രഹിച്ചിട്ടും സംഗീത ലോകത്ത് എത്തിപ്പെടാനായിരുന്നു എന്റെ നിയോഗം.

സുന്ദരിയാണ്, ഫോട്ടോ കാണിക്കില്ല

എല്ലാത്തിലുമുപരി സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. പക്ഷെ ഭാര്യയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനോടും പ്രസിദ്ധീകരിയ്ക്കുന്നതിനോടും എനിക്ക് താത്പര്യമില്ല. സ്വകാര്യതകള്‍ അങ്ങനെ തന്നെ ഇരിക്കട്ടെ- ജാസി ഗിഫ്റ്റ് പറഞ്ഞു.

ജാസി ഗിഫ്റ്റിന്റെ വിവാഹം

2012, സെപ്റ്റംബര്‍ 12 നായിരുന്നു ജാസി ഗിഫ്റ്റിന്റെയും അതുല്യ ജയപ്രകാശിന്റെയും വിവാഹം. വളരെ ലളിതമായി നടന്ന വിവാഹത്തിലും, അത് കഴിഞ്ഞുള്ള സത്കാരത്തിലും സിനിമാ - സംഗീത രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തു.

ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതം

സാഫല്യം എന്ന ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് ജാസി ഗിഫ്റ്റിന്റെ തുടക്കം. മൂന്നാമത്തെ ചിത്രമാണ് ഫോര്‍ ദ പീപ്പിള്‍. ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെ ജാസി ഗിഫ്റ്റ് ഹിറ്റായി. തുടര്‍ന്ന് ബല്‍റാം വേഴ്‌സസ് താരാദാസ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കി. ഹുഡുകടാ എന്ന ചിത്രത്തിലൂടെ കന്നട സിനിമാ ലോകത്ത് എത്തിയ ജാസി സഞ്ജു വേഡ്‌സ് ഗീത എന്ന ചിത്രത്തിലൂടെ അവിടെയും തിളങ്ങി. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലൂടെ ജാസി നേടി. മൈന എന്ന കന്നട ചിത്രവും ജാസി ഗിഫ്റ്റിന്റെ കരിയര്‍ നേട്ടമാണ്. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും കന്നടയിലാണ്.

English summary
I am happy with my beautiful wife says Jassie Gift

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam