ചെറിയ കാര്യങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്: ജയറാം
27 വര്‍ഷത്തോളമായി ജയറാം അഭിനയ ജീവിതം തുടങ്ങിയിട്ട്. മനോഹരമായി ചിരിക്കുകയും കുടുംബ പ്രേക്ഷകരെ ചരിപ്പിക്കുകയും ചെയ്യുന്ന ജയറാം ചെറിയകാര്യങ്ങളില്‍ സന്തോഷിക്കുന്നയാളാണ്. അതു തന്നെയാണ് ജയറാം തന്റെ വിജയമായി കാണുന്നതും.
പ്രശസ്തി ആയാലും പണമായാലും എത്ര കിട്ടിയാലും മതിവരാത്ത ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത്തരം ഒരു സമൂഹത്തില്‍ കൊച്ചു കൊച്ചു സന്തോഷത്തില്‍ വലിയ ആനന്ദം കണ്ടെത്തുന്നയാളാണ് ഞാന്‍. പരാജയങ്ങളെ മറികടക്കാന്‍ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്.- ജയറാം പറഞ്ഞു.

സിനിമയില്‍ എത്തി ഇത്രയും വര്‍ഷമായിട്ടും പഴയ പെരുമ്പാവൂര്കാരന്‍ ഒരു അമ്പലവാസിയായി തന്നെയാണ് ജയറാം ഇപ്പോഴും ജീവിക്കുന്നത്. ചെണ്ടയും അമ്പലവും പൂരവും അല്പ സ്വല്‍പം കൃഷിയൊക്കെയായി. ഇതൊന്നുമില്ലാതെ തനിക്ക് പറ്റില്ലെന്നാണ് ജയറാം പറയുന്നത്.
കുടുംബമാണ് ജയറാം ഇങ്ങനെ ചിരിച്ചു നില്‍ക്കുന്നതിന്റെ മറ്റൊരു പ്രധാന ഘടകം. അയ്യായിരം വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്‌കാരത്തില്‍ കുടുംബത്തിനുള്ള പ്രധാന്യം വളരെ വലുതാണെന്ന് ജയറാം പറഞ്ഞു. അവരോടൊപ്പം സമയം കണ്ടെത്തുക, കുട്ടികളുടെ വെക്കേഷന്‍ ആഘോഷിക്കുക ഇതൊക്കെയാണ് ജയറാമിനെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം. കുടുംബത്തിനപ്പുറത്തേക്ക് വേറൊരു ലോകം തനിക്കില്ലെന്നും ജയറാം പറഞ്ഞു.


Click it and Unblock the Notifications











