ഞാന്‍ വന്നത് ഗ്ലാമര്‍ കാണിയ്ക്കാനല്ല: അപര്‍ണ ഗോപിനാഥ്

By Lakshmi

മലയാളത്തിലെ ഇന്റലിജന്റ് നടിമാരുടെ കൂട്ടത്തില്‍ ഇടംനേടുകയാണ് എബിസിഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപര്‍ണ ഗോപിനാഥ്. നീളമില്ലാത്ത മുടിയും കണ്ണടയും മേക്കപ്പില്ലാത്ത മുഖവുമായി സ്‌ക്രീനിലെത്തുന്ന അപര്‍ണയെ മലയാളികള്‍ക്ക് നന്നേ പിടിച്ചുകഴിഞ്ഞു. കൈനിറയെ ചിത്രങ്ങളുണ്ട് ഇപ്പോള്‍ അപര്‍ണയ്ക്ക്. പുത്തന്‍ റിലീസായ ഗ്യാങ്സ്റ്ററില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്തിരിക്കുന്ന അപര്‍ണ ഇതിനകം തന്നെ പല മികച്ച ചിത്രങ്ങളിലേയ്ക്കും കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

എബിസിഡിയിലൂടെ തുടക്കം

ഗ്ലാമര്‍ വേണ്ട അഭിനയം മതി

എബിസിഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ അപര്‍ണ ഗോപിനാഥ് ഇന്ന് തിരക്കേറിയ നായിക നടിയാണ്. മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്ററാണ് അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഗ്ലാമറിനോട് അകല്‍ച്ച

ഗ്ലാമര്‍ വേണ്ട അഭിനയം മതി

ഗ്ലാമര്‍ റോളുകളില്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും അഭിനയിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നുമാണ് അപര്‍ണ പറയുന്നത്.

ഇന്റലിജന്റ് ലുക്ക്

ഗ്ലാമര്‍ വേണ്ട അഭിനയം മതി

നീളം കുറഞ്ഞ മുടിയും മേക്കപ്പില്ലാത്ത മുഖവും ഇല്ലാതെ അഭിനയിക്കാറുള്ള അപര്‍ണ മലയാളത്തിലെ ഇന്റലിജെന്റ് അഭിനേത്രികളുടെ കൂട്ടത്തിലേയ്ക്കാണ് നടന്നുകയറുന്നത്.

ഫോട്ടോഷൂട്ട് നടത്താത്ത നടി

ഗ്ലാമര്‍ വേണ്ട അഭിനയം മതി

ഇന്ന് ഒട്ടുമിക്ക നടിമാരും പ്രമുഖ ഫോട്ടോഗ്രാഫര്‍മാരെ വിളിച്ച് ഫോട്ടോ ഷൂട്ട് നടത്തി സ്വയം മാര്‍ക്കറ്റ് ചെയ്യുക പതിവാണ്. ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തി സ്വയം മാര്‍ക്കറ്റ് ചെയ്യാത്തൊരു താരം കൂടിയാണ്.

അഭിനയത്തിന് സ്വന്തം ശൈലി

ഗ്ലാമര്‍ വേണ്ട അഭിനയം മതി

അഭിനയത്തില്‍ തന്റേതായ ഒരു ശൈലി സൂക്ഷിയ്ക്കുന്ന അപര്‍ണ മമ്മൂട്ടിയ്‌ക്കൊപ്പം മുന്നറിയിപ്പ് എന്നൊരു ചിത്രത്തില്‍ക്കൂടി അഭിനയിക്കുന്നുണ്ട്.

മുന്നറിയിപ്പില്‍ എല്ലാ സീനിലും

ഗ്ലാമര്‍ വേണ്ട അഭിനയം മതി

എബിസിഡിയ്ക്ക് ശേഷം ഏതാണ്ട് എല്ലാ സീനുകളിലും താന്റെ സാന്നിധ്യമുള്ള ചിത്രമാണ് മുന്നറിയിപ്പ് എന്ന് അപര്‍ണ പറയുന്നു. അതുകൊണ്ടുതന്നെ തനിയ്ക്കീ ചിത്രം വളരെ സ്‌പെഷ്യല്‍ ആണെന്നും താരം പറഞ്ഞു.

ചെന്നൈക്കാരിയായ മലയാളി

ഗ്ലാമര്‍ വേണ്ട അഭിനയം മതി

മലയാളിയായ അപര്‍ണ ചെന്നൈയിലാണ് ജനിച്ച് വളര്‍ന്നത്. അതുകൊണ്ടുതന്നെ അപര്‍ണയുടെ മലയാളം അത്ര മെച്ചപ്പെട്ടതല്ല. അതുകൊണ്ടുതന്നെ മുന്നറിയിപ്പിലെ ദൈര്‍ഘ്യമുള്ള ഡയലോഗുകള്‍ പറയാന്‍ താന്‍ വല്ലാതെ ബുദ്ധിമുട്ടിയെന്ന് അപര്‍ണ പറയുന്നു.

ഗ്യാങ്സ്റ്ററിനായി സ്വന്തം ഡബ്ബ് ചെയ്തു

ഗ്ലാമര്‍ വേണ്ട അഭിനയം മതി

ഗ്യാങ്സ്റ്ററില്‍ അപര്‍ണ അതിഥി താരമായിട്ടാണ് എത്തിയിരിക്കുന്നത്. അതിഥി താരമാണെങ്കിലും ആ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് അപര്‍ണ പറയുന്നു. ഗ്യാങ്സ്റ്ററിന് വേണ്ടിയാണ് അപര്‍ണ ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. ആ കഥാപാത്രത്തിന് ഇംഗ്ലീഷ് ചുവയുള്ള തന്റെ മലയാളം നന്നായി ചേരുമെന്ന് അപര്‍ണ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X