ഞാന്‍ വെറുമൊരു നടി, ഇതെന്റെ തൊഴില്‍
ഓകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനെ തെന്നിന്ത്യയിലെ ക്യൂന്‍ എന്നാണ് വിശേഷിപ്പിച്ചിരിയ്ക്കുന്നത്. മലയാളത്തിലും കന്നടിലും തെലുങ്കിലും തമിഴിലുമൊക്കെ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍. ശരിക്കും നിത്യ മികച്ച നടിയാണെന്നും നിത്യയോട് അസൂയ തോന്നുന്നു എന്നും പല പ്രമുഖ നടികളും വെട്ടി തുറന്ന് പറയുകയും ചെയ്തു.
ഇതോടെ നിത്യ മേനോന് ശരിക്കുള്ളൊരു താര പരിവേഷവും കിട്ടി. എന്നാല്‍ ഈ പബ്ലിസിറ്റിയൊന്നും നിത്യക്ക് ഒട്ടും പിടിയ്ക്കുന്നില്ല. താനൊരു സെലിബ്രേറ്റിയല്ലേ അല്ല എന്നു നടി ആവര്‍ത്തിച്ച് പറയുന്നു.

ഞാന്‍ വെറുമൊരു നടിയാണ്. അഭിനയം എന്റെ തൊഴില്‍ മാത്രം. അത്ര മാത്രം അതിമാനുഷികമായി ഞാനൊന്നും ചെയ്യുന്നില്ല. വളരെ വലുതായി ഞാനെന്തോ ചെയ്യുന്നു എന്ന തോന്നല്‍ എനിക്കില്ല. എന്നൊക്കെയാണ് നിത്യ മേനോന്‍ പറയുന്നത്.
ഒരു അഭിനേതാവ് എന്ന നിലയിലുള്ള അടിസ്ഥാന പരമായ മേന്മകള്‍ എനിക്കുമുണ്ടായിരിക്കാം. പക്ഷെ അടുത്തിടെ എന്റെ അഭിനയത്തില്‍ മെച്ചം വന്നതായി എനിക്ക് തോന്നുന്നുണ്ട്. അതില്‍ കൂടുതല്‍ ഒന്നും തന്നെയില്ല- നിത്യ മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications