twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനിയുടെ രാഷ്ട്രീയത്തേക്കാൾ വിശ്വാസം രഞ്ജിത്ത് സിനിമകൾ! കാലയെ കുറിച്ച് മേവാനി പറഞ്ഞതിങ്ങനെ

    കാലയാകുക എന്നാൽ കറുത്തവനാകുക എന്നാണ്, കറുത്തവനെന്നാൽ കഷ്ടപ്പാടറിഞ്ഞവനുമാകണം

    |

    സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കാല സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ജൈത്രയാത്ര തുടരുകയാണ്. പാ രഞ്ജിത് സംവിധാനം ചെയ്ത ചെയ്ത ചിത്രത്തിന്ന മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ പുറത്തു വരുന്നതിനു മുൻപ് ചിത്രത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് നിരവധി സംശയം ഉയർന്നിരുന്നു. എന്നാൽ റിലീസ് ചെയ്തതോടു കൂടി അത്തരത്തിലുളള സംശയങ്ങൾ പൂർണ്ണമായും മാറിയിരിക്കുകയാണ്.

    വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമല്ല!! അവരെക്കുറിച്ച് അറിയില്ല, പുതിയ നിലപാട് വ്യക്തമാക്കി ശ്വേതവിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമല്ല!! അവരെക്കുറിച്ച് അറിയില്ല, പുതിയ നിലപാട് വ്യക്തമാക്കി ശ്വേത

    ചിത്രത്തിൽ ഏറെ ചർച്ചയായിരുന്നത് കാലയുടെ രാഷ്ട്രീയത്തെ കുറിച്ചാണ്. രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം പുറത്തു വരുന്ന ആദ്യ ചിത്രമായിരുന്നു കാല. അതിനാൽ തന്നെ രജനിയുടെ രാഷ്ട്രീയമാണോ ചിത്രത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെയുള്ള സംശയങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ അതിനുള്ള മറുപടി സിനിമയിൽ നിന്ന് തന്നെ ലഭിക്കുകയും ചെയ്തിരുന്നു. കാലയെ കുറിച്ച് പ്രതികരിച്ച് ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലീത് അധികാർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തിയിട്ടുണ്ട്. ദി പ്രിന്റ് എന്ന വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് മേവാനി അഭിപ്രായം വ്യക്തമാക്കിയത്.

    ശ്രീദേവിയെപ്പോലെ സണ്ണിയേയും ബഹുമാനിക്കണം, നാടിന്റെ പുരോഗതിക്ക് ഉത്തമം, സണ്ണിയെ പിന്തുണച്ച് നേതാവ്ശ്രീദേവിയെപ്പോലെ സണ്ണിയേയും ബഹുമാനിക്കണം, നാടിന്റെ പുരോഗതിക്ക് ഉത്തമം, സണ്ണിയെ പിന്തുണച്ച് നേതാവ്

    പാ രഞ്ജിത്തിന്റെ  രാഷ്ട്രീയം

    പാ രഞ്ജിത്തിന്റെ രാഷ്ട്രീയം

    മികച്ച അഭിപ്രായമാണ് കാല സിനിമയെ കുറിച്ച് മേവാനി പറയുന്നത്. രജനികാന്തിന്റെ രാഷ്ട്രീയത്തിനെക്കാൾ തനിയ്ക്ക് വിശ്വാസം സംവിധായകൻ പാ രഞ്ജിത്തിന്റെ സിനിമകളിലെ രാഷ്ട്രീയത്തെയാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സിനിമയിലും മാധ്യമങ്ങളിലും ദളിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നെരു തോന്നൽ രാജ്യത്തെ അടിസ്ഥാന വിഭാഗക്കാർക്കും ദലിതർക്കുമുണ്ട്. എന്നാൽ കാലയിൽ പല മുഖ്യധാര ചിത്രങ്ങളും മാധ്യമങ്ങളും മറച്ചു വയ്ക്കുന്നത് ഉയർത്തി കാട്ടുന്നുണ്ടെന്നും മേവനിയുടെ ലേഖനത്തിൽ പറയുന്നുണ്ട്.

     കാലയിലെ ആ സംഭഷണം

    കാലയിലെ ആ സംഭഷണം

    കഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും ശബ്ദമുയർത്തിയാൽ അധികാരികൾ രാവണൻ എന്ന് വിളിച്ച് അവനെ തള്ളികളയും. അതേ സമയം സിനിമയിൽ കാല മരണപ്പെടുമ്പോൾ രഞ്ജിത് സിനിമയിൽ പറയുന്ന സംഭഷണം ഏറെ ശേദ്ധേയമാണ്. '' രാവണന്റെ ഒരു തലമുറിച്ച് കളയുമ്പോൾ ഒരു കൂട്ടം തല ഉയർന്നു വരും. എന്നാൽ സംവിധായകൻ അവിടെ വ്യക്തമാക്കുന്നത് ഇതാണ്- കാലയെ എന്നയാളെ ഇല്ലാതാക്കാം എന്നാൽ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല, ഒരു കാല പോയാൽ ഒരായിരം കാലമാർ സമൂഹത്തിൽ എത്തും- ജിഗ്നേഷ് മേവാനി ലേഖനത്തിൽ പറയുന്നുണ്ട്

     കാലയുടെ രാഷ്ട്രീയം

    കാലയുടെ രാഷ്ട്രീയം

    കാലയുടെ രാഷ്ട്രീയ ചർച്ച വിഷയമായപ്പോൾ സംവിധായകൻ പാ രഞ്ജിത്ത് തന്നെ ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കാലയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അതൊരിക്കലും രജനിയുടെ രാഷ്ട്രീയമല്ല. ചിത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത് തന്റെ രാഷ്ട്രീയം മാത്രമാണെന്ന് രഞ്ജിത്ത് പറ‍ഞ്ഞു. എഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ രജനികാന്തിനോ അദ്ദേഹത്തിന്റെ പാർട്ടിയ്ക്കു വേണ്ടി സിനിമയിൽ ഒരു ഡയലോഗു പോലും എഴുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    വ്യക്തമായ രാഷ്ട്രീയം

    വ്യക്തമായ രാഷ്ട്രീയം

    വ്യക്തമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് താൻ. അത് രജനിയുമായി പല അവസരത്തിൽ ചർച്ച ചെയ്യാറുമുണ്ട്. കൂടാതെ വോട്ട് ബാങ്ക് മുന്നിൽ കണ്ട് ചിത്രത്തിൽ ഒരു ഡയലോഗ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കാലയിലെ രാഷ്ട്രീയം തന്റെ രാഷ്ട്രീയം മാത്രമാണെന്നും അതിൽ മറ്റാരുടയും ഇടപെടൽ നടന്നിട്ടില്ലെന്നും പാ രഞ്ജിത്ത് വ്യക്തമാക്കിരുന്നു.

    English summary
    I am Kaala: Jignesh Mevani is all praise for Pa Ranjith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X