കല്യാണം കഴിഞ്ഞാലെന്താ...അഭിനയിക്കാന്‍ പാടില്ലേ? ജൂവല്‍ മേരി ചോദിയ്ക്കുന്നു
വിവാഹത്തിന് ശേഷം മറ്റേത് തൊഴില്‍ മേഖലയിലും സ്ത്രീകള്‍ തുടരുന്നത് പോലെ അഭിനയ രംഗത്തും തുടരാമെന്ന് നടി ജൂവല്‍ മേരി. മമ്മൂട്ടിയ്‌ക്കൊപ്പം ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ജൂവല്‍. മഴവില്‍ മനോരമയിലെ ഡാന്ഡസ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെയാണ് ജൂവല്‍ സിനിമയിലെത്തുന്നത്. ആദ്യ ചിത്രം മമ്മൂട്ടിയുടെ പത്തേമാരിയാണ്. രണ്ടാമതും ജൂവലിന് നറുക്ക് വീണത് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയ്ക്കാന്‍ തന്നെ.
വളരെ അടുത്താണ് ജൂവല്‍ വിവാഹിതായായത്. മഴവില്‍ മനോരമയിലെ തനെന ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റിഷോയിലെ പ്രൊഡ്യൂസര്‍ ജെന്‍സനാണ് ജൂവലിന്റെ ഭര്‍ത്താവ്. കല്യാണ ശേഷവും സിനിമയുടെ തിരക്കുകളിലേയ്ക്ക് പോവുകയായിരുന്നു താരം.

ഹണിമൂണ്‍ യാത്രകളെല്ലാം തിരക്ക് കാരണം ഒഴിവാക്കിയിരിയ്ക്കുകയാണത്രേ. അഭിനയരംഗത്ത് തനിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭര്‍ത്താവാണെന്നും ജൂവല്‍മേരി പറയുന്നു. ആദ്യ ചിത്രത്തില്‍ വീട്ടമ്മയുടെ വേഷത്തിലാണ് എത്തിയതെങ്കില്‍ പുതിയ ചിത്രത്തില്‍ ഉമാദേവി എന്ന ആക്ടിവിസ്റ്റിന്റെ വേഷത്തിലാണ് ജൂവല്‍ എത്തുന്നത്.
വിവാഹം കഴിഞ്ഞാലും മറ്റേത് തൊഴിലും പോലെ അഭിനയവും തുടരാമെന്നാണ് ജൂവലിന്റെ പക്ഷം. എന്തായാലും മലയാളി സിനിമയില്‍ ഇപ്പോള്‍ വിവാഹിതരായ ഒരുപിടി യുവാതാരങ്ങള്‍ നായികസ്ഥാനത്ത് നിലനില്‍ക്കുന്നത് തന്നെ വേറിട്ട കാഴ്ചയാണ്.


Click it and Unblock the Notifications