'ഞാനിപ്പോള്‍ ജീവിക്കുന്നത് ഒരു സ്വപ്‌നത്തിലാണ്'
ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിനും ലോക സംഗീതത്തിന്റെ മറ്റൊരു നിര്‍വചനമായ എ ആര്‍ റഹ്മാന്റെയും ഒത്ത നടവില്‍ ഇരിയ്ക്കുന്ന ഒരു ഫോട്ടോയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ ക്യാപ്ഷനാണ്, ഞാനിപ്പോള്‍ ജീവിയ്ക്കുന്നത് ഒരു സ്വപ്‌നത്തിലാണ് എന്ന്.
മണിരത്‌നം സംവിധാനം ചെയ്യുന്ന, ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും താരജോഡികളായെത്തുന്ന ഓ കാദല്‍ കണ്‍മണി എന്ന ഓകെ കണ്‍മണിയുടെ ഓഡിയോ ലോഞ്ചിനിടെ എടുത്ത ഫോട്ടോയാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ചില സ്വപ്‌നങ്ങള്‍ കണ്ടാല്‍ അതില്‍ നിന്നും പുറത്ത് വരേണ്ടെന്ന് ചിന്തിയ്ക്കും. ഓകെ കണ്‍മണി എനിക്കതുപോലൊരു സ്വപ്‌നമാണെന്നും ഒരു വര്‍ഷമായി കാണുന്ന ഈ സ്വപ്‌നത്തില്‍ നിന്നും തനിക്ക് പുറത്തേക്ക് വരാന്‍ തോന്നുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ആവറേജ് സ്റ്റുഡന്റ് മാത്രമായിരുന്നു ഞാന്‍. മണിരത്‌നം ചിത്രത്തിലെത്തിയതോടെ ഐഐടിയിലോ ഐഐഎമ്മിലോ അഡ്മിഷന്‍ ലഭിച്ചത് പോലെ തോന്നുന്നു. ഒരു യൂണിവേഴ്‌സിറ്റിയിലെത്തിയ മാനസികാവസ്ഥ. ഓക്കെ കണ്‍മണി പോസ്റ്ററില്‍ എന്റെ മുഖമാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല- ദുല്‍ഖര്‍ പറഞ്ഞു
ഇത്തരമൊരു അവസരം ഒരുക്കിയതിന് മണിരത്‌നത്തോട് നന്ദി പറയാനും താരപുത്രന്‍ മറന്നില്ല. ചേച്ചിയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ പതിനേഴിനാണ് ഓക്കെ കണ്‍മണിയുടെ റിലീസ് എന്നതും കൂടുതല്‍ സന്തോഷമുണ്ടാക്കുന്നു എന്ന് ദുല്‍ഖര്‍ പറഞ്ഞു.


Click it and Unblock the Notifications











