ഞാന്‍ ഒരാളെ പ്രണയിക്കുന്നു: പ്രിയാമണി
താന്‍ ഒരു യുവാവുമായി പ്രണയത്തിലാണെന്ന് നടി പ്രിയാമണി. ഒന്നര വര്‍ഷം മുന്‍പ് താരങ്ങളുടെ ക്രിക്കറ്റ് മേളയായ സിസിഎല്ലില്‍ വച്ചാണു പരിചയപ്പെട്ടതും പ്രണയത്തിലായതും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ തങ്ങള്‍ വിവാഹിതരാകും.
എന്നാല്‍ ആരാണ് ആ യുവാവ് എന്ന കാര്യം മാത്രം പ്രിയാമണി പറയുന്നില്ല. താരത്തെക്കുറിച്ച് ഊഹിക്കാനും സാധ്യമല്ല. കാരണം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷയിലും നായികയായി അഭിനയിച്ചിട്ടുണ്ട് പ്രിയാമണി. സിസിഎല്ലില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലെ യുവതാരങ്ങളെല്ലാം കളിക്കുന്നുമുണ്ട്. അപ്പോള്‍ പ്രിയാമണിയുടെ കാമുകനെ കണ്ടെത്താന്‍ ഏറെ വിയര്‍ക്കേണ്ടി വരും.

ചെറുപ്പക്കാരന്റെ പെരുമാറ്റത്തിലെ ലാളിത്യമാണ് പ്രിയയെ അയാളിലേക്ക് അടുപ്പിച്ചത്. വീട്ടുകാര്‍ക്കും പ്രണയകാര്യം അറിയാം. രണ്ടുവര്‍ഷത്തെ സമയം വീട്ടുകാരാണു നല്‍കിയത്. വിവാഹത്തോടെ സിനിമാ അഭിനയം നിര്‍ത്തുമെന്നൊന്നും പ്രിയാമണി പറയുന്നില്ല.
കൂടെ അഭിനയിച്ച നിരവധി നടന്‍മാരുമായി പ്രിയാമണി പ്രണയത്തിലാണെന്ന ഗോസിപ്പ് സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. അന്നൊന്നും പ്രിയ പ്രതികരിക്കാറുണ്ടായിരുന്നില്ല. ഇതാദ്യമായിട്ടാണ് ഒരു അഭിമുഖത്തില്‍ പ്രിയ തന്റെ പ്രണയം തുറന്നു പറയുന്നത്.
പരുത്തിവീരനിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണിയിപ്പോള്‍ ഗ്ലാമര്‍ വേഷത്തിലാണ് കൂടുതലും അഭിനയിക്കുന്നത്. എന്നാല്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ വേണ്ടിയല്ല ഗ്ലാമര്‍ ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. ശരീര പ്രദര്‍ശനത്തിനു മാത്രമായി കാമറയ്ക്കു മുന്‍പില്‍ വന്നു നിന്നിട്ടില്ല. കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമറാണ് പ്രദര്‍ശിപ്പിച്ചത്. ഇമേജിന്റെ ബാധ്യതയൊന്നും തനിക്കില്ലെന്നാണ് പ്രിയാമണി തുറന്നു പറയുന്നത്.
ഷാറൂഖ് ഖാനോടൊപ്പം ചെന്നൈ എക്‌സ്പ്രസില്‍ ഐറ്റം ഡാന്‍സ് ചെയ്‌തെന്നു കരുതി അത് സ്ഥിരമാക്കാനും ആഗ്രഹിക്കുന്നില്ല. ഷാരൂഖുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് വണ്‍ ടു ത്രീ എന്നു തുടങ്ങുന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതെന്ന് പ്രിയാമണി പറഞ്ഞു.


Click it and Unblock the Notifications