അനുശ്രീയും പ്രണയത്തില്‍
ഒരുത്തനുമായി പ്രണയത്തിലാണെന്നു പറയാന്‍ ധൈര്യമുണ്ടാകും, എന്നാല്‍ ആരുമായിട്ടാണ് പ്രണയമെന്നു പറയാന്‍ ചങ്കൂറ്റമുണ്ടാകുകയുമില്ല. മലയാളത്തിലെ അവിവാഹിതരായ നായികമാരോടു പ്രയണത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ഇതായിരിക്കും. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ നായികയായ അനുശ്രീ പറയുന്നു ഒരുത്തനുമായി പ്രണയത്തിലാണെന്ന്, എന്നാല്‍ ആരുമായിട്ടാണു പ്രണയമെന്നു പറയാന്‍ ധൈര്യമില്ല. പക്ഷേ ഒരുകാര്യം അനുശ്രീ ഉറപ്പിച്ചു പറയുന്നു. പ്രേമിച്ചവനെ മാത്രമേ കെട്ടുകയുള്ളൂ.
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് അനുശ്രീ. ഏറ്റവും പുതിയ റിലീസായ ഇതിഹാസ വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് അനുശ്രീ. ഈ വിജയത്തോടെ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്. ആണായി അഭിനനയിച്ചുകൊണ്ടാണ് അനുശ്രീ കയ്യടി നേടിയത്. ആണ് പെണ്ണും പെണ്ണ് ആകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇതില്‍ ആണായിട്ട് അനുശ്രീ നന്നായി അഭിനയിക്കുകയും ചെയ്തു.

സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ച പേടിത്തൊണ്ടന്‍ വേണ്ടത്ര വിജയിക്കുകയും ചെയതില്ല. എങ്കിലും ഈ വര്‍ഷം രണ്ടു വിജയ ചിത്രങ്ങള്‍ അനുശ്രീയുടെ ക്രഡിറ്റിലുണ്ട്. അനൂപ് മേനോന്‍- ഭാവന എന്നിവര്‍ അഭിനയിച്ച ആംഗ്രി ബേബീസിലും ഇതിഹാസയിലും നല്ല വേഷമായിരുന്നു. രണ്ടും നല്ല വിജയം നേടുകയും ചെയ്തു.
തനിക്ക് 22 വയസ് ആയെന്നും ഇനി വിവാഹത്തെക്കുറിച്ചു ചിന്തിക്കാമെന്നുമാണ് അനുശ്രീ പറയുന്നത്. ഈ പ്രായമായതുകൊണ്ടു തന്നെ പ്രണയം ഉറപ്പാണെന്നും താന്‍ ഒരുത്തനുമായി പ്രണയത്തിലാണെന്നുമാണ് അഭിമുഖത്തില്‍ അനുശ്രീ പറയുന്നത്. അത് സിനിമയില്‍ ഉള്ള ആളാണോ എന്നു മാത്രം പറയുന്നില്ല.
അടുത്തിടെ ഭാവനയുടെയും പ്രണയത്തക്കുറിച്ചും നാം കേട്ടിരുന്നു. നടി പത്മപ്രിയയുടെ പ്രണയമാണ് അടുത്തിടെ സഫലമായത്. അതുപോലെ അനുശ്രീയുടെ പ്രണയവും സഫലമാകുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











