ഫഹദ് ഫാസില്‍ സിനിമയിലെത്തിച്ച നടി
പുതുമുഖ താരങ്ങളെ എന്നും മലയാള സിനിമ പ്രോത്സാഹിപ്പിക്കാറുണ്ട്. അന്യഭാഷയില്‍ നിന്നും അന്യ ദേശത്തു നിന്നും അങ്ങനെ ഒത്തിരി താരങ്ങള്‍ മലയാള സിനിമയില്‍ എത്തിയിട്ടുമുണ്ട്. സംവിധായകരോട് പറഞ്ഞ് പലരെയും പല നടന്മാരും സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കിതാ ഫഹദ് ഫാസിലും.
ഹരം എന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫസിലിന് മൂന്ന് നായികമാരാണ് എത്തുന്നത്. അതിലൊരാള്‍ പുതുമുഖ താരമാണ്, സാഗരിക ബട്ടിയ. സാഗരികയെ സംവിധായകന്‍ വിനോദ് സുകുണാരന് പരിചയപ്പെടുത്തി കൊടുത്തത് ഫഹദ് ഫാസിലാണ്.

ഫഹദ് ഫാസിലും നിത്യ മേനോനും ഒന്നിച്ചഭിനയിച്ച ഒരു പരസ്യത്തില്‍ സാഗരികയും ഉണ്ടായിരുന്നു. അങ്ങനെയാണ് ഫഹദ് ഫാസിലിനെ പരിചയം. ഹരത്തിന് ഒരു നായികയെ വേണ്ടതായി വന്നപ്പോള്‍ വിനോദിനോട് സാഗകരികയുടെ കാര്യം ഫഹദ് പറയുകയായിരുന്നു.
ബാംഗ്ലൂരില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് സാഗരിക. ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് എത്തുന്നത്. ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടെയായ കഥാപാത്രത്തിന്റെ പേര് ഗാര്‍ഗി എന്നാണ്. എല്ലാവരെയും ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തന്റെ ആദ്യത്തെ കഥാപാത്രത്തെ താന്‍ വളരെ ഇഷ്ടപ്പെടുന്നു എന്ന് സാഗരിക പറഞ്ഞു.
ചിത്രത്തിലെ മലയാളം സംഭാഷണങ്ങളാണ് പ്രയാസമായി തോന്നിയതത്രെ. റേഡിയോ ജോക്കിയുടെ ഭാഷ വേണം. നീളമുള്ള ഡയലോഗുകളാണ്. നല്ല പേടിയുണ്ടെങ്കിലും അതിനെക്കാള്‍ സന്തോഷവുമുണ്ടെന്ന് സാഗരിക പറയുന്നു.


Click it and Unblock the Notifications











