»   » ഇത് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം... പ്രയാഗ മാര്‍ട്ടിന്‍ പറയുന്ന ആ ഭാഗ്യം...

ഇത് എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം... പ്രയാഗ മാര്‍ട്ടിന്‍ പറയുന്ന ആ ഭാഗ്യം...

Posted By: Karthi
Subscribe to Filmibeat Malayalam

മിഷ്‌കിന്‍ സംവിധാനം ചെയ്ത പിശാശ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ പ്രയാഗ മാര്‍ട്ടിന്‍ മലയാളത്തിലെ തിരക്കുള്ള യുവ നായികമാരില്‍ ഒരാളാണ്. ഒരു മുറൈവന്ത് പാര്‍ത്തായ എന്നി ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ നായികയായുള്ള അരങ്ങേറ്റം.  കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രയാഗ മാറി.

Prayaga Martin

വീരപുത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസ പൂര്‍വ്വം മന്‍സൂറാണ് തിയറ്ററിലെത്തുന്ന പ്രിയാഗയുടെ പുതിയ ചിത്രം. ശനിയാഴ്ച തിയറ്ററിലെത്തിയ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളാണ് പ്രയാഗക്കുള്ളത്. തന്റെ ഭാഗ്യമാണ് വിശ്വാസപൂര്‍വ്വം മന്‍സൂറിലെ മുംതാസ് എന്ന കഥാപാത്രമെന്ന് പ്രയാഗ പറയുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ അഭിനയ പ്രധാന്യമുള്ള കഥാപാത്രം ലഭിച്ചതൊരു ഭാഗ്യമാണ്. ഈ വേഷം അവതരപ്പിക്കുമ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും താന്‍ അത് ആസ്വദിച്ചുവെന്ന് പ്രയാഗ പറയുന്നു. 

Prayaga Martin

ആനന്ദത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് ചിത്രത്തില്‍ പ്രയാഗയുടെ നായകനായ മന്‍സൂര്‍ എന്ന കഥാപാത്രമാകുന്നത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ഒരു ലഹളയില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തുന്ന മുംതാസും അമ്മയും മന്‍സൂറിന്റെ വീട്ടിലാണ് അഭയം തേടുന്നത്. മുംതാസിന്റെ സുഹൃത്താണ് മന്‍സൂര്‍. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണ്. ഈ വര്‍ഷം പ്രയാഗ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയസൂര്യ നായകനായ ഫുക്രിയായിരുന്ന ആദ്യ ചിത്രം. ദിലീപ് നായകനാകുന്ന രാമലീലയിലും പ്രയാഗയാണ് നായിക. ചിത്രം ജൂലൈ ഏഴിന് തിയറ്ററിലെത്തും.

English summary
Prayaga Martin is eagerly waiting for the release of her next movie, Viswasapoorvam Mansoor, which she terms as one of the best roles she has ever bagged.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam