എനിക്ക് വട്ടാണ്, വട്ടന്മാര്‍ക്കൊപ്പം അഭിനയിക്കാനാണിഷ്ടം: ശ്വേത മേനോന്‍
ഒരിടവേളയ്ക്ക് ശേഷം ശ്വേത മേനോന്‍ വീണ്ടും തമിഴില്‍ അഭിനയിച്ചു വന്നിരിക്കുകയാണ്. ഭാഗ്യരാജിനൊപ്പം 'തൂനൈ മുതല്‍വര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ശ്വേത തമിഴകത്ത് അഞ്ച് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി.
തമിഴില്‍ മാത്രമല്ല ഛത്തീസ്ഗണ്ഡുകാരിയായ ശ്വേത മലയാളത്തിനു പുറമെ തെലുങ്കിലും കന്നടയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അനശ്വരം എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ചെയ്തതധികവും ഹിന്ദിയിലാണ്.

ഭാഷ ശ്വേതയെ സംബന്ധിച്ച് പ്രശ്‌നമല്ല. പക്ഷെ ലൊക്കേഷന്‍ പ്രധാനമാണ്. ഭാഗ്യരാജിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം സെറ്റില്‍ എല്ലാവര്‍ക്കും ഒരു റിലാക്‌സ് മൂഡ് നല്‍കിയിരുന്നു. അഭിനയിക്കുകയായിരുന്നില്ല ശരിക്കും പെരുമാറുകയായിരുന്നു. തമിഴില്‍ ഇതുവരെ അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും- ശ്വേത പറഞ്ഞു.
എനിക്ക് കഴിയും എന്ന് തോന്നുന്ന വേഷങ്ങള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ. ജോലി ആസ്വദിച്ചു ചെയ്യുക എന്നതാണ് എന്റെ പോളിസി. ഒരു സീരിയസ് സെറ്റിനൊപ്പം ജോലി ചെയ്യുക എന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമാണ്. എനിക്കതിന് കഴിയില്ല. ഞാനൊരു വട്ടാണ്, വട്ടുള്ളവര്‍ക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടമെന്ന് ശ്വേത പറയുന്നു.
അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന '100 ഡിഗ്രി സെല്‍ഷ്യസാ'ണ് ശ്വേതയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന മലയാള സിനിമ. 'മഴയറിയാതെ' എന്ന ഒരു ചിത്രത്തില്‍ സൈന്‍ ചെയ്തിട്ടുണ്ടെന്നും ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും ശ്വേത മേനോന്‍ അറിയിച്ചു.


Click it and Unblock the Notifications











